മകൾക്ക് വേണ്ടി ഉച്ചത്തിൽ കൈ അടിച്ചില്ല; ബിരുദദാന ചടങ്ങിൽ വിലക്കുമെന്ന് വിദ്യാർത്ഥികൾക്ക് നേരെ ഭീഷണി; സ്കൂള്‍ സൂപ്രണ്ടിനെ പുറത്താക്കി

കാലിഫോര്‍ണിയ: മകള്‍ പങ്കെടുത്ത പരിപാടിയില്‍ ഉച്ചത്തില്‍ കയ്യടിക്കാത്ത വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയ സ്കൂള്‍ സൂപ്രണ്ടിനെ പുറത്താക്കി. കാലിഫോര്‍ണിയ സ്കൂള്‍ ഡിസ്ട്രിക്ട് സൂപ്രണ്ടായ മരിയൻ കിം ഫെൽപ്‌സിനെതിരെയാണ് നടപടി. ചൊവ്വാഴ്ച നടന്ന മീറ്റിംഗില്‍ സാൻ ഡീഗോയിലെ 35,000 വിദ്യാർഥികളുള്ള പോവെ യൂണിഫൈഡ് സ്‌കൂൾ ഡിസ്ട്രിക്റ്റിൻ്റെ മേൽനോട്ടം വഹിക്കുന്ന ബോർഡ് മരിയൻ കിം ഫെൽപ്‌സിനെ പുറത്താക്കാൻ ഏകകണ്ഠമായി വോട്ട് ചെയ്ത് തീരുമാനിച്ചത്.

മരിയന്റെ മകൾ പങ്കെടുത്ത സ്പോര്‍ട്സ് ഇവന്‍റില്‍ മകള്‍ക്കു വേണ്ടി ഉച്ചത്തില്‍ കയ്യടിക്കാത്തതിന് ബിരുദദാന ചടങ്ങുകളിൽ നിന്ന് വിലക്കുമെന്ന് തങ്ങളെ ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ഥികള്‍ പരാതിപെട്ടിരുന്നു. കഴിഞ്ഞ വർഷം മേയ് 30നാണ് സംഭവം. സാൻ ഡീഗോയിലെ പോവേ യൂണിഫൈഡ് കാമ്പസായ ഡെൽ നോർട്ടെ ഹൈസ്‌കൂളിലെ സോഫ്റ്റ്‌ബോൾ ടീമിലെ അംഗങ്ങൾ, ഒരു ടീം വിരുന്നിൽ വച്ച് ഏറ്റവും മികച്ച കളിക്കാരിക്കായി തെരഞ്ഞെടുക്കപ്പെട്ട മരിയന്‍റെ മകള്‍ക്കു വേണ്ടി കയ്യടിച്ചില്ലെന്നാണ് പരാതി.

പരാതിയെ തുടർന്ന് കഴിഞ്ഞ വർഷം നവംബർ 15നാണ് ഫെല്‍പ്സിനെതിരെയുള്ള അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് ബോർഡിൻ്റെ പ്രസിഡൻ്റ് മിഷേൽ ഒകോണർ-റാറ്റ്ക്ലിഫ് ഫെൽപ്സിനെ പിരിച്ചുവിടാനുള്ള തീരുമാനം അറിയിക്കുകയായിരുന്നു.

 

Read Also: ആപ്പ് അങ്കലാപ്പിൽ; കെജ്‌രിവാള്‍ കാത്തിരിക്കണം; കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

Other news

അടിയേറ്റ് രക്തം വാർന്നു… ഗൃഹനാഥന് ദാരുണാന്ത്യം

ചവറ: കൊല്ലം നീണ്ടകരയിൽ വീടിനു സമീപം അടിയേറ്റു രക്തം വാർന്ന നിലയിൽ...

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിദേശ സ്വാധീനം ഉണ്ടാകുമോയെന്ന ആശങ്കയിൽ ഗ്രീൻലാൻഡ്

ദ്വീപ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ തുടർന്ന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിദേശ സ്വാധീനം...

യുകെയിൽ പോസ്റ്റ് സ്റ്റഡി വിസയില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റിലേക്ക് സ്വിച്ച് ചെയ്യുന്നവരേ….ഈ നിബന്ധനകൾ മാറിയത് അറിഞ്ഞോ…?

യുകെയിൽ പോസ്റ്റ് സ്റ്റഡി വിസയില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റിലേക്ക് സ്വിച്ച് ചെയ്യാന്‍...

14 വയസ്സുകാരിയായ വിദ്യാർഥിനിയെ കാണാതായി; പൊതുജനങ്ങളുടെ സഹായം തേടി ഡാലസ് പൊലീസ്

ഡാലസ്: 14 വയസ്സുകാരിയായ വിദ്യാർഥിനിയെ കാണാതായ സംഭവത്തിൽ പൊതുജനങ്ങളുടെ സഹായം തേടി...

കെഎൽഎഫ് വേദിയിൽ കഷായ പ്രയോഗം; കെ.ആർ മീരയ്‌ക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ

കൊച്ചി: കൊലപാതക പ്രസംഗം നടത്തിയെന്ന് ആരോപിച്ച് എഴുത്തുകാരി കെ.ആർ മീരയ്‌ക്കെതിരെ പരാതി...

എന്റെ പൊന്നോ എന്തൊരു പോക്കാ… സർവകാല റെക്കോർഡിൽ സ്വർണവില

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിനു 840...

Related Articles

Popular Categories

spot_imgspot_img