ബെംഗളൂരു: കഴിഞ്ഞ ദിവസം കാണാതായ പ്രമുഖ വ്യവസായി ബി എം മുംതാസ് അലിയുടെ(52) മൃതദേഹം കണ്ടെത്തി. കുളൂര്‍ പാലത്തിനടിയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. ഫാല്‍ഗുനി പുഴയില്‍ ഈശ്വര്‍ മല്‍പെയുള്‍പ്പെട്ട സംഘവും എന്‍ഡിആര്‍എഫും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.(Businessman Mumtaz Ali’s body found in Kuloor)
മുംതാസ് അലിയുടെ മൊബൈല്‍ ഫോണും കാറിന്റെ താക്കോലും പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ ദേശീയപാത 66ലെ കുളൂര്‍ പാലത്തിന് മുകളില്‍ അപകടത്തില്‍പ്പെട്ട നിലയില്‍ മുംതാസ് അലിയുടെ ആഢംബര കാര്‍ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് പ്രദേശവാസികള്‍ പനമ്പൂര്‍ പൊലീസിനെ വിവരമറിയിച്ചത്. തുടര്‍ന്നാണ് ഫാല്‍ഗുനി പുഴയില്‍ തിരച്ചില്‍ ആരംഭിച്ചത്.
അതിനിടെ മുംതാസ് അലിയെ ഭീഷണിപ്പെടുത്തി പണം അപഹരിച്ചെന്ന കേസില്‍ ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മുംതാസ് അലിയുടെ സഹോദരന്‍ ഹൈദരലിയുടെ പരാതിയില്‍ റെഹാമത്ത്, അബ്ദുല്‍ സത്താര്‍, ഷാഫി, മുസ് തഫ, സൊഹൈബ്, സിറാജ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.