ജമ്മു കശ്മീരിൽ വൻ വാഹനാപകടം. ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു. ഡോഡ ജില്ലയിലെ അസർ ഏരിയയിലെ ട്രംഗലിന് സമീപമാണ് അപകടം. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.കിഷ്ത്വാറിൽ നിന്ന് ജമ്മുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 40 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. 250 മീറ്റർ താഴ്ചയിലേക്കാണ് വാഹനം പതിച്ചത്. പരിക്കേറ്റവരെ ദോഡയിലെയും കിഷ്ത്വറിലെയും സർക്കാർ ആശുപത്രികളിലേക്ക് മാറ്റി.
അപകടത്തിൽപ്പെട്ടവരെ ആവശ്യമെങ്കിൽ മറ്റ് ആശുപത്രികളിൽ എത്തിക്കാൻ ഹെലികോപ്റ്റർ സജ്ജീകരിച്ചിട്ടുണ്ട്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ‘അപകടം വേദനാജനകമാണ്. ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു’- പിഎംഒ ട്വീറ്റ് ചെയ്തു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ദോഡ ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ വാഹനാപകടമാണിത്.
Read More : 15.11.2023. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ