ന്യൂഡൽഹി : അതി വേഗം ബഹുദൂരം സഞ്ചരിക്കാൻ ബുള്ളറ്റ് ട്രെയിന് വേണ്ടി കൺസോർഷ്യം രൂപീകരിച്ച് ജപ്പാൻ കമ്പനികളായ ഹിറ്റാച്ചിയും കവാസാക്കിയും . ഇന്ത്യൻ പരിസ്ഥിതിയ്‌ക്കും , മറ്റ് സാഹചര്യങ്ങൾക്കും അനുയോജ്യമായ ബുള്ളറ്റ് ട്രെയിനുകൾ നിർമ്മിച്ചു നൽകാമെന്നാണ് രണ്ടു കമ്പനികളുടേയും വാഗ്ദാനം . ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും റെയിൽവേ ഉദ്യോഗസ്ഥർ ബിസിനസ് പറഞ്ഞു.
ജപ്പാനിലെ സൂപ്പർഫാസ്റ്റ് ബുള്ളറ്റ് ട്രെയിൻ JRN 700 ഷിങ്കൻസെൻ ട്രെയിനിന് വെറും 3 മിനിറ്റിനുള്ളിൽ 270 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധിക്കും. രണ്ട് ജാപ്പനീസ് കമ്പനികളും ‘ഷിൻകാൻസെൻ’ ട്രെയിൻ സെറ്റുകളുടെ വിതരണത്തിൽ പങ്കാളികളാകാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
ഇതേ മോഡലിൽ ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായി പരിഷ്ക്കരിക്കാൻ തയ്യാറാണെന്നും കമ്പനികൾ അറിയിച്ചിട്ടുണ്ട് . അത്തരം ട്രെയിൻ സെറ്റുകളുടെ രൂപകൽപ്പനയിൽ പ്രാദേശിക കാലാവസ്ഥാ സാഹചര്യങ്ങൾ പരിഗണിക്കേണ്ടതാണ്.ഓരോ ഷിൻകൻസെൻ ട്രെയിൻ സെറ്റിനും പത്ത് കോച്ചുകൾ ഉണ്ടായിരിക്കും, കൂടാതെ 690 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. ഇന്ത്യൻ സാഹചര്യങ്ങൾക്കനുസൃതമായി ഈ ട്രെയിൻ സെറ്റുകൾ പരിഷ്കരിക്കുമെന്നാണ് വിവരം.
രണ്ട് കമ്പനികളും മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ (ബുള്ളറ്റ് ട്രെയിൻ) പദ്ധതിയുടെ നിർവ്വഹണ അതോറിറ്റിയെ സമീപിച്ചിരുന്നു. ബുള്ളറ്റ് ട്രെയിനുകളിലെ ജാപ്പനീസ് എയർ കണ്ടീഷനിംഗ് സംവിധാനം വ്യത്യസ്തമായ രീതിയിലാണ്. പരമാവധി 40 ഡിഗ്രി സെൽഷ്യസ് വരെ താപനിലയ്‌ക്ക് അനുയോജ്യമാണ്. ഇവിടെ 50 ഡിഗ്രി സെൽഷ്യസ് വരെ ഫലപ്രദമായി പ്രവർത്തിക്കാൻ ആവശ്യമായ പരിഷ്കാരങ്ങൾ കൊണ്ടുവരും.
നിർദ്ദേശങ്ങളുടെ ഡോക്യുമെൻ്റേഷൻ പ്രാഥമികമായി ഇംഗ്ലീഷിലും ഹിന്ദിയിലും ആയിരിക്കണം എന്നും നിർദേശമുണ്ട്.മുംബൈ-അഹമ്മദാബാദ് അതിവേഗ ഇടനാഴിക്കായി ഷിൻകാൻസെൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി 18 ബുള്ളറ്റ് ട്രെയിനുകൾ എൻഎച്ച്എസ്ആർസിഎൽ (നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്) വാങ്ങും.