പെരുന്നാളിന് അറുക്കാനായി എത്തിച്ച പോത്ത് വിരണ്ടോടി; പിന്നാലെ വാട്ടർ ടാങ്കിൽ വീണു

ആലപ്പുഴ: പെരുന്നാളിന് അറുക്കാനായി എത്തിച്ച പോത്ത് വിരണ്ടോടി. ആലപ്പുഴ അമ്പലപ്പുഴയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിൽ അമ്പലപ്പുഴ വളഞ്ഞ വഴിയിൽ വെച്ചാണ് പോത്ത് വിരണ്ടോടിയത്.

ചെറിയ പെരുന്നാളിന്‍റെ ഭാഗമായി പോത്തിനെ ഇറച്ചിക്കടയിലെത്തിച്ചതായിരുന്നു. ഈ സമയം ഇറച്ചിക്കടക്ക് മുന്നിലും വളഞ്ഞ വഴി ജംഗ്ഷനിലുമായി നൂറു കണക്കിന് ആളുകളാണ് നിന്നിരുന്നത്. കെട്ടിയിട്ട സിമന്‍റ് കട്ടയുൾപ്പെടെ പൊട്ടിച്ചാണ് പോത്ത് ഓടിയത്.

ഓടുന്നതിനിടെ റോഡിലുണ്ടായിരുന്ന ഒരു ബൈക്ക് പോത്ത് ഇടിച്ചിട്ടു. ഇതോടെ നാട്ടുകാരും പ്രദേശത്തുള്ളവരും ഭയന്ന് ചിതറിയോടി. ഒടുവിൽ മണിക്കൂറുകൾക്കു ശേഷമാണ് പോത്തിനെ പിടികൂടിയായത്.

സമീപത്തെ സർവീസ് സ്റ്റേഷന്‌റെ വാട്ടർ ടാങ്കർ വീണ പോത്തിനെ അറവുശാലയിൽ നിന്നെത്തിയവർ പിടികൂടി കെട്ടിയിട്ടു. കഴിഞ്ഞ ദിവസം തിരുവനന്തപുരം കാട്ടാക്കടയിലും കശാപ്പിന് എത്തിച്ച പോത്ത് വിരണ്ടോടിയിരുന്നു. അഞ്ചുകിലോമീറ്ററോളം ഓടിയ പോത്തിന്റെ ആക്രമണത്തില്‍ വഴിയാത്രക്കാരായ മൂന്നുപേര്‍ക്ക് പരിക്കേറ്റു.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

കിമ്മിന്റെ മകളെ ആദ്യമായി ലോകം കണ്ടു

കിമ്മിന്റെ മകളെ ആദ്യമായി ലോകം കണ്ടു ബീജിങ്: ഉത്തരകൊറിയൻ നേതാവ് കിം ജോങ്...

അയ്യപ്പസംഗമം കമ്യൂണിസത്തിന്റെ ചരമക്കുറിപ്പായിരിക്കും

അയ്യപ്പസംഗമം കമ്യൂണിസത്തിന്റെ ചരമക്കുറിപ്പായിരിക്കും തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം പ്രഖ്യാപിച്ചതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ...

ശബരിമല നട ഇന്ന് തുറക്കും

ശബരിമല നട ഇന്ന് തുറക്കും തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് നടത്തുന്ന പൂജകള്‍ക്കായി ശബരിമല...

സത്യസന്ധതയുടെ അപൂർവ്വ മാതൃക: കളഞ്ഞു കിട്ടിയ ഏഴ് പവൻ്റെ സ്വർണ്ണമാല തിരിച്ചേൽപ്പിച്ച് യുവാവ്:

സത്യസന്ധതയുടെ അപൂർവ്വ മാതൃക: കളഞ്ഞു കിട്ടിയ ഏഴ് പവൻ്റെ സ്വർണ്ണമാല തിരിച്ചേൽപ്പിച്ച്...

കാത്തിരുന്നോളൂ, ഇന്ന് രാത്രി ഭൂമിക്ക് അടുത്തുകൂടി ഈ ഛിന്നഗ്രഹം കടന്നുപോകും; ആവേശത്തിൽ ഗവേഷകർ

കാത്തിരുന്നോളൂ, ഇന്ന് രാത്രി ഭൂമിക്ക് അടുത്തുകൂടി ഈ ഛിന്നഗ്രഹം കടന്നുപോകും; ആവേശത്തിൽ...

Related Articles

Popular Categories

spot_imgspot_img