തിരുവനന്തപുരം: ഇൻ്റർനെറ്റ് സ്പീഡും കോളുകളുടെ വേഗതയും കാര്യക്ഷമതയും കൂട്ടി ബി.എസ്.എന്‍.എല്‍. സംസ്ഥാനത്തെമ്പാടുമായി 5000 4ജി ടവറുകള്‍ സ്ഥാപിച്ചതോടെയാണിത്.
ഈ ടവറുകളുള്ള മേഖലകളില്‍ അതിവേഗതയില്‍ ഇന്റര്‍നെറ്റും കോളുകളും ലഭിക്കും. രാജ്യത്താകെ ഇതിനകം 65000 ടവറുകള്‍ ആണ് സ്ഥാപിച്ചുകഴിഞ്ഞത്.
ഒരുലക്ഷം ടവറുകളാണ് ലക്ഷ്യം. കേരളത്തില്‍ ഇനിയും കൂടുതല്‍ ടവറുകള്‍ വരുമെന്നാണ് വിവരം. ഈ വര്‍ഷം ജൂണിൽ 4ജി ടവറുകളുടെ വിന്യാസം പൂര്‍ത്തിയാകും.
ജൂണിന് ശേഷം 5ജി ടവറുകളാക്കി മാറ്റാനുള്ള നടപടികളും തുടങ്ങും. രാജ്യത്ത് കുറഞ്ഞ ചെലവില്‍ 4ജി സേവനങ്ങള്‍ നല്‍കുന്ന ഏക സ്ഥാപനമാണ് ബി.എസ്.എന്‍.എല്‍.
നിരക്കും താരിഫ് പാക്കേജും താരതമ്യേന കുറവാണെന്നുള്ളത് സെക്കന്‍ഡറി കണക്ഷന്‍ ബി.എസ്.എന്‍.എല്ലിലേക്ക് മാറുന്ന പ്രവണത രാജ്യത്ത് കൂടിവരികയാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, മൊബൈല്‍ ഇന്റര്‍നെറ്റ് മേഖലയിലെ ഇതര സ്ഥാപനങ്ങളുമായി മത്സരിക്കാന്‍ ബി.എസ്.എന്‍.എല്‍. ഇനിയും കരുത്താർജിക്കേണ്ടതുണ്ട്.
ഇത്തവണ ഏറെ വര്‍ഷത്തിന് ശേഷം ബി.എസ്.എന്‍.എല്‍.പ്രവര്‍ത്തന ലാഭം നേടിയിരുന്നു. രാജ്യത്ത് ബി.എസ്.എന്‍.എല്ലിന് ഏറെപിന്തുണ നല്‍കുന്ന സംസ്ഥാനമാണ് കേരളം.
നഷ്ടത്തിലായിരുന്ന സമയത്തിലും ലാഭം കൈവരിച്ചിരുന്ന സംസ്ഥാനങ്ങൾ കേരളവും മഹാരാഷ്ട്രയും ആയിരുന്നു.