ആത്മീയ ചികിത്സയുടെ മറവിൽ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ കാളൻന്തോട് സ്വദേശി മുഹമ്മദ് മഷ്ഹൂർ തങ്ങളെ കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
വിവാഹ വാഗ്ദാനം നൽകി പലവട്ടം ലൈംഗിക പീഡനത്തിനിരയാക്കുകയും, സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.
മലപ്പുറം സ്വദേശിയായ 40-കാരിയായ ഭിന്നശേഷിക്കാരിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.മുമ്പ്, അത്തോളി സ്വദേശിനിയായ മറ്റൊരു യുവതിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യം നേടിയിരുന്നു.
ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകി ലൈംഗികമായി പീഡിപ്പിക്കുകയും, ഭീഷണിപ്പെടുത്തി 40 പവൻ സ്വർണവും ഏഴ് ലക്ഷം രൂപയും തട്ടിയെടുത്തു എന്നായിരുന്നു കേസ്. അതിന് പിന്നാലെയാണ് പുതിയ കേസിൽ അറസ്റ്റ് നടന്നത്.
ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിക്ക് ഐസിയുവിൽ പീഡനം; മെഡിക്കൽ കോളേജിലെ അറ്റൻഡറെ പിരിച്ചുവിട്ടു
ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയെ പീഡിപ്പിച്ച അറ്റൻഡർ എ.എം.ശശീന്ദ്രനെ പിരിച്ചു വിട്ടു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പലാണു നടപടിയെടുത്തത്.
മെഡിക്കൽ കോളജ് അസി. കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സംഭവത്തിനുശേഷം അതിജീവിത നിരന്തരം നിയമപോരാട്ടത്തിലായിരുന്നു. പോരാട്ടം വിജയം കണ്ടെന്ന് അതിജീവിത പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കുശേഷം യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ചപ്പോഴായിരുന്നു സംഭവം.
ക്രിമിനൽത്തൊപ്പികൾക്ക് സംരക്ഷണം; നടപടി കണ്ണിൽപ്പൊടി ഇടാൻ മാത്രം
സർജിക്കൽ ഐസിയുവിൽ യുവതിയെ കൊണ്ടുവന്നശേഷം മടങ്ങിയ അറ്റൻഡർ കുറച്ചു സമയം കഴിഞ്ഞു തിരിച്ചുവന്നു. ഈ സമയത്ത് മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനാൽ ജീവനക്കാരെല്ലാം അവിടെയായിരുന്നു.
അപ്പോഴായിരുന്നു പീഡനം. ശസ്ത്രക്രിയയ്ക്കുശേഷം മയക്കം പൂര്‍ണമായി മാറാത്ത യുവതി പിന്നീടാണ് ബന്ധുക്കളോട് വിവരം പറഞ്ഞത്. തുടർന്ന്, പൊലീസിൽ പരാതി നൽകുകയായിരുന്നു.
പാലാ അപകടം; അമ്മയ്ക്കു പിന്നാലെ, പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരിയും മരിച്ചു
പാലാ പ്രവിത്താനത്തെ വാഹനപാകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരിയും മരിച്ചു. അന്തിനാട് സ്വദേശി സുനിലിന്റെ മകള്‍ അന്നമോള്‍ ആണ് മരിച്ചത് മരിച്ചത്. അപകടത്തില്‍ അന്നമോളുടെ അമ്മ ജോമോള്‍ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു.
പാലായിൽ നിന്നും തൊടുപുഴ ഭാഗത്തേക്ക് പോയ കാർ മഴയിൽ നിയന്ത്രണം വിട്ട് എതിരെ വന്ന രണ്ടു ബൈക്കുകളിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ ധന്യ സന്തോഷ് (38) നെല്ലൻകുഴിയിൽ, മേലുകാവുമറ്റം, പ്രവിത്താനം അല്ലപ്പാറ പാലക്കുഴിക്കുന്നൽ ജോമോൾ സുനിൽ (35 )എന്നിവരാണ് മരണമടഞ്ഞത്.
ജോമോളുടെ മകൾ പാലാ സെന്റ് മേരീസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി അന്നമോൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയായിരുന്നു. ഇതോടെ, അന്നമോള്‍ അടക്കം അപകടത്തില്‍ മൂന്ന് പേർ മരിച്ചു.
Summary:
Mohammed Mashhoor from Kalanthod was arrested by the Kunnamangalam police for allegedly assaulting a differently-abled woman under the guise of spiritual healing.









