ശുശ്രൂഷയ്ക്കിടെ വൈദികന് അക്രമിയുടെ കുത്തേറ്റു. ഓസ്ട്രേലിയ സിഡ്‌നിയിൽ ബിഷപ്പ് മാർ മാറി ഇമ്മാനുവലിനാണു കുത്തേറ്റത്. ശരീരത്തിന്റെ മുകൾ ഭാഗത്തും മുഖത്തും ധാരാളം മുറിവുകൾ ഉണ്ട് എന്നാണ് റിപ്പോർട്ട്. ബിഷപ് മാർ മാരി ഇമ്മാനുവൽ അസ്സീറിയൻ ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേർഡ് പള്ളിയിൽ വൈകുന്നേരം 7 മണിക്ക് ശേഷം കുർബാന ചൊല്ലി കൊണ്ടിരിക്കുമ്പോൾ ഒരാൾ അൾത്താരയിൽ എത്തി അദ്ദേഹത്തിൻ്റെ തലയ്ക്ക് നേരെ ഒന്നിലധികം തവണ കുത്തുകയായിരുന്നു. അദ്ദേഹം ആക്രമിക്കപ്പെടുന്നത് കാണിക്കുന്ന ഒരു വീഡിയോ ഓൺലൈനിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.
ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി സ്വരം ഉയർത്തുന്ന ഓസ്ട്രേലിയയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന വൈദികനാണ് അദ്ദേഹം. മാർ അമ്മനുവേൽ മാറി മെത്രാപ്പോലീത്താ പൗരസ്ത്യ സുറിയാനി (കൽദായ) മെത്രാപ്പോലീത്തായാണ്. പൗരസ്ത്യ സുറിയാനിക്കാരനായ അദ്ദേഹവും സിറോ മലബാർ സഭയും ഒരേ ശ്ലൈഹിക പാരമ്പര്യവും, ഒരേ വിശുദ്ധ മാല്ക്കയും ഒരേ വിശുദ്ധ സൈത്തും ഒരേ പരിശുദ്ധ ആരാധനക്രമവും ഉപയോഗിക്കുന്ന സഭകളാണ്. ആക്രമണം നടത്തിയ ഒരാളെ അറസ്റ്റ് ചെയ്തതായി NSW പോലീസ് അറിയിച്ചു. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റതായി NSW ആംബുലൻസ് സർവീസ് അറിയിച്ചു. ശനിയാഴ്ച സിഡ്‌നിയിലെ ഒരു ഷോപ്പിംഗ് സെൻ്ററിൽ നടന്ന കുത്തേറ്റ് ആറ് പേർ കൊല്ലപ്പെട്ടതിന് പിന്നാലെയായാണ് ഈ സംഭവവും അരങ്ങേറിയിരിക്കുന്നത്.
Read also: