web analytics

വള്ളക്കടവിന് അഭിമാനമായി ഒരേ ദിവസം പൗരോഹിത്യം സ്വീകരിക്കാൻ സഹോദരന്മാർ

ഇടുക്കി വള്ളക്കടവിൽ ജ്യേഷ്ഠനും അനുജനും ഒരേ ദിവസം വൈദികരാകുന്നു. വള്ളക്കടവ് കളപ്പുരയ്ക്കൽ ജോസ്-മേഴ്സി ദമ്പതിമാരുടെ മൂന്ന് മക്കളിൽ രണ്ടാമനായ മെൽവിനും മൂന്നാമനായ നോയലുമാണ് ശനിയാഴ്ച വള്ളക്കടവ് സെയ്ൻറ് ജോസഫ് പള്ളിയിൽ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലിൽനിന്ന് പൗരോഹിത്യം സ്വീകരിക്കുന്നത്.Brothers to receive priesthood on the same day

ഇരുവരുടെയും പ്രാഥമിക വിദ്യാഭ്യാസം വള്ളക്കടവ് സെയ്ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു. തുടർന്ന് പ്ലസ് ടുവരെ അട്ട പ്പള്ളം സെയ്ന്റ്‌ തോമസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും. പ്ലസ് ടുവിന് ശേഷം 2013-ൽ മെൽവിനും 2014-ൽ നോയലും കാഞ്ഞിരപ്പള്ളി രൂപതയുടെ പൊടിമറ്റം മേരി മാതാ മൈനർ സെമിനാരിയിൽ ചേർന്നു.

മൈനർ സെമിനാരി കാലയള വിൽ മെൽവിൻ ബി.എസ്‌സി.ഫിസിക്സും നോയൽ കെമിസ്ട്രി യും കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജിൽനിന്ന് പൂർത്തിയാ ക്കി. മൂത്തയാളായ മെൽവിന് ഹോം ഫിലോസഫികൂടെ ഉണ്ടായിരുന്നതിനാൽ ഇതിനു ശേഷമാണ് ഇരുവരും പരിശീലനത്തിൽ ഒരേ ബാച്ചിലായത്.

2017 മെൽവിൻ ആലുവ മംഗലപ്പുഴ മേജർ സെമി നാരിയിൽ തത്ത്വശാസ്ത്ര പഠനത്തിനായി ചേർന്നു. നോയിൽ തലശ്ശേരി അതി രൂപതയുടെ കുന്നോത്ത് ഗുഡ് ഷെപ്പേഡ് സെമിനാരിയിൽ ഫിലോസഫി പഠനത്തിനായി പോയി.

2020-ൽ ഇരുവരും വൈദിക വസ്ത്രം സ്വീകരിച്ചു. പിന്നീട് ദൈവശാസ്ത്രപഠനത്തിനായി മേജർ സെമിനാരികളിലേക്ക് വീണ്ടും. 2022 കാറോയ പട്ടവും 2023 സബ് ഡിക്കൻ പട്ടവും സ്വീകരി ച്ചു. 2024 മാർച്ച് 28-ന് കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാൻ മാർ ജോസ് പുളിക്കലിൽനിന്നാണ് ഇരുവരും ഡിക്കൻപട്ടവും സ്വീകരിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണവിധേയൻ എൽഡിഎഫ് സ്ഥാനാർത്ഥി

നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണവിധേയൻ എൽഡിഎഫ് സ്ഥാനാർത്ഥി ആലപ്പുഴ: നിരോധിത പുകയിലക്കടത്ത് കേസിൽ...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ)...

നീറ്റ് വിവാദം കനക്കുന്നു; ബില്ലിലെ അനുമതി വൈകിച്ചതിൽ സംസ്ഥാനത്തിന്റെ ശക്തമായ പ്രതികരണം

ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്ന...

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു അഡിസ് അബാബ: എത്യോപ്യയിൽ മാർബഗ് വൈറസ്...

Related Articles

Popular Categories

spot_imgspot_img