പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ കൊലപ്പെടുത്തി കടലിൽ തള്ളി. തമിഴ്നാട്ടിലെ വിഴുപുരത്തിൽ ആണ് ദാരുണ സംഭവം ഉണ്ടായത്. വിഴുപുരം കൂനമേൽ സ്വദേശിയായ ശിവയാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പ്രായപൂർത്തിയാകാത്തവരെ ഉൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ കൂടാതെ മുഹമ്മദ് അമീസ്, അബ്ദുൾ സലാം എന്നിവരാണ്. Brother and friends kill young man and throw him into the sea in revenge for raping a minor girl
പുതുച്ചേരിയിലെ ഒരു റസ്റ്റോറന്റിൽ ജോലി ചെയ്യുന്ന ശിവ, അവധിക്കു നാട്ടിലെത്തിയപ്പോൾ പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു. ഈ വിവരം അറിഞ്ഞ അവളുടെ സഹോദരൻ സുഹൃത്തുക്കളായ മുഹമ്മദ് അമീസ്, അബ്ദുൾ സലാം എന്നിവരോട് പറഞ്ഞു.
അവർ ശിവയെ നേരിൽക്കണ്ട് ചോദിച്ചെങ്കിലും വഴക്കിൽ കലാശിച്ചു. ഡിസംബർ ആറിന്, മുഹമ്മദ് അമീസ്, അബ്ദുൾ സലാം, കൂടാതെ രണ്ട് കൗമാരക്കാരും ചേർന്ന് ശിവയെ കൂനമേൽ ബീച്ചിൽ കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തിയ ശേഷം കടലിൽ തള്ളുകയായിരുന്നു.