ബ്രിട്ടീഷ് രാജ്ഞി കാമിലയ്ക്ക് നെഞ്ചിൽ അണുബാധയെന്നു റിപ്പോർട്ട്. 77 കാരിയായ രാജ്ഞി സുഖം പ്രാപിച്ചു വരികയാണെന്നും വീട്ടില്‍ പൂര്‍ണ്ണ സമയ വിശ്രമത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. British Queen Camilla has a chest infection
രാജ്ഞിയുടെ രോഗത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.നെഞ്ചിലെ അണുബാധയെത്തുടർന്ന് രാജ്ഞി പങ്കെടുക്കേണ്ടതായ നിരവധി പരിപാടികൾ ഇതിനോടകം റദ്ദാക്കിയിരിക്കുകയാണ്.
വ്യാഴാഴ്ച ചാൾസ് രാജാവ് ആതിഥേയത്വം വഹിക്കുന്ന ഒളിമ്പിക്, പാരാലിമ്പിക് അത്‌ലറ്റുകൾക്കുള്ള ബക്കിംഗ്ഹാം കൊട്ടാരത്തിലെ സ്വീകരണവും രാജ്ഞിക്ക് നഷ്ടമാകും. ബക്കിംഗ്ഹാം കൊട്ടാരത്തെ ഉദ്ധരിച്ചുകൊണ്ട് റോയിറ്റേഴ്സ് ആണ് വിവരം റിപ്പോര്‍ട്ട് ചെയ്യുന്നത്.