ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ബ്രിട്ടീഷ് രാജകുമാരി കാതറിൻ ശസ്ത്രക്രിയയ്ക്ക് വിധേയയായതായി റിപ്പോർട്ട്. ലണ്ടൻ ക്ലിനിക്കിൽ കഴിയുന്ന കാതറിൻ സുഖം പ്രാപിച്ചു വരുന്നതായി ബർമിങ്ങ്ഹാം കൊട്ടാരവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ തന്നെയാണ് പുറലോകത്തെ അറിയിച്ചത്. എന്നാൽ അവരുടെ രോഗ വിവരവുമായി ബന്ധപ്പെട്ട സുചനകളൊന്നും പുറത്ത് വിട്ടിട്ടില്ല. ക്രിസ്മസ് ദിനത്തിൽ സാൻഡ്രിങ്ങ്ഹാമിലെ പള്ളിയിൽ കർമങ്ങളിൽ പങ്കെടുത്ത രാജകുമാരിയെ പിന്നീട് മറ്റു വേദികളിൽ കണ്ടിരുന്നില്ല. രാജകുമാരിയുടെ അപ്രത്യക്ഷമാകൽ ചർച്ചയായി തുടർന്നപ്പോഴാണ് ചികിത്സയിലാണെന്ന വിവരം പുറത്തു വരുന്നത്.