പാഴ് വസ്തു സംരക്ഷണത്തിന്റെ പാഠം പകർന്ന് മാലിന്യക്കൂമ്പാരത്തിൽ നിന്നും മിഠായി ക്യാനുകൾ ശേഖരിച്ച് സൂക്ഷിക്കുകയാണ് ഹാംഷെയറിലെ നെറ്റ്‌ലിയിലുള്ള ആറുവയസുകാരൻ ടെഡി. മിഠായി ക്യാനുകൾ റീസൈക്ലിങ്ങ് ചെയ്യാൻ കഴിയില്ല എന്ന കാര്യം തിരിച്ചറിഞ്ഞതോടെയാണ് മാലിന്യക്കൂമ്പാരത്തിൽ തള്ളുന്ന ക്യാനുകൾ ടെഡി ശേഖരിച്ച് തുടങ്ങിയത്.
നിലവിൽ 2500 ൽ അധികം ക്യാനുകൾ ടെഡിയുടെ ശേഖരത്തിലുണ്ട്. യു.കെ.യിൽ ചിലയിടങ്ങളിൽ ഈ ടെബ്ബുകൾ റീസൈക്കിൾ ചെയ്യാൻ കഴിയുമെങ്കിലും ഹാംഷെയറിൽ അതിനുള്ള സൗകര്യം നിലവിലില്ല. ഒരു മാസത്തിനിടെയാണ് ടെഡി 2500 ക്യാനുകൾ ശേഖരിച്ചത്.
ക്യാനുകൾ സമുദ്രത്തിലേക്ക് പോകുന്നത് തന്നെ അസ്വസ്തപ്പെടുത്തുന്നു എന്ന് ടെഡി ഫേസ്ബുക്കിൽ വ്യക്തമാക്കി. വലുതാകുമ്പോൾ സമുദ്ര ശാസ്ത്രജ്ഞനാകണം എന്നതാണ് തന്റെ ആഗ്രഹമെന്ന് കുട്ടി വ്യക്തമാക്കുന്നു.
നമുക്ക് ഒരു ഗ്രഹമേയുള്ളു അത് നമ്മൾ പരിപാലിക്കണമെന്നും ടെഡി പറയുന്നു. ക്യാനുകൾ ദി ഷാംബിൾഹേഴ്സ്റ്റ് ബാൺ പബ്ബിലേക്കും അവിടെ നിന്നും പ്ലാസ്റ്റിക് റി പ്രൊസസിങ്ങ് കേന്ദ്രത്തിലേക്കുമാണ് മാറ്റുന്നത്.