അഹമ്മദാബാദ്: ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായ പാലം നിർമാണത്തിനിടെ തകർന്നു വീണു. അപകടത്തിൽ ഒരു തൊഴിലാളി മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയായും ചെയ്തു. ഗുജറാത്തിലെ ആനന്ദിൽ ആണ് സംഭവം.(Bridge collapses in Gujarat; worker died)
മുംബൈ-അഹമ്മബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന പാലമാണ് തകർന്നത്. ആനന്ദ് പോലീസും ഫയർഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൂന്ന് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അപകടം സ്ഥിരീകരിച്ചു. ക്രെയിനുകളും എസ്കവേറ്ററുകളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.