പുത്തൻ ആഭരണമാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം. കല്യാണ ദിവസത്തിൽ വധു എപ്പോഴും ചിരിച്ച മുഖവുമായാണ് നിൽക്കുക. അപ്പോൾ പല്ലിൽ കൂടി ഒരു ആഭരണം ആയാലോ? വെറൈറ്റി അല്ലെ?
പല്ലിൽ ധരിക്കാനുള്ള പുതിയ ആഭരണമാണ് ബ്രൈഡൽ ഗ്രിൽ. ഇപ്പോൾ വധുവിന്റെ ഏറ്റവും പുതിയ ചോയിസായി ബ്രൈഡൽ ഗ്രിൽ മാറിയിരിക്കുകയാണ്.
പല്ലിനെ അലങ്കരിക്കുന്നതിനുള്ള ആഭരണങ്ങൾ കുറച്ച് കാലമായി ഫാഷൻ രംഗത്ത് സജീവമാണെങ്കിലും, ഗ്രില്ലുകൾ അതിൽ നിന്ന് അൽപ്പം വ്യത്യസ്തത പുലർത്തുന്നവയാണ്.
ഗ്രില്ലുകൾ കസ്റ്റം-ഫിറ്റ് ചെയ്തിരിക്കുന്നവയാണ്. ഇവ ആവശ്യം പോലെ അഴിക്കുകയും, ധരിക്കുകയും ചെയ്യാം എന്നതാണ് പിരത്യേകത. പുഞ്ചിരിയെ കൂടുതൽ ഭംഗിയാക്കാൻ സഹായിക്കുന്ന ആഭരണമാണ് ബ്രൈഡൽ ഗ്രിൽ എന്നത്.
ഗ്രില്ലുകൾ നിലവിൽ അളവിനും ആവശ്യകതയ്ക്കുമനുസരിച്ച് ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകമാണ് ഉണ്ടാക്കുന്നത്.
സാധാരണ ആഭരണങ്ങൾ പോലെ സ്വർണം, വെള്ളി, മെറ്റൽ തുടങ്ങി ഏത് ലോഹത്തിലും ഗ്രിൽ നിർമ്മിക്കാം എന്നതാണ് പ്രത്യേകത, അതിൽ ഡയമണ്ട് പതിപ്പിക്കുകയുമാവാം.
പണ്ട് തെക്കുകിഴക്കൻ ഏഷ്യൻ പ്രഭുക്കന്മാരുടെ കാലത്ത് ശക്തി, പദവി, സമ്പത്ത് എന്നിവയുടെ അടയാളമായി പല്ലിലെ ആഭരണങ്ങൾ ഉപയോഗിച്ചിരുന്നതായി ചരിത്രം പറയുന്നു.
അതിൽ നിന്ന് തുടങ്ങി ഇന്ന് ന്യൂയോർക്കിലെ തെരുവുകളിൽ മുതൽ ഡൽഹിയിലെ മാർക്കറ്റുകളിൽ വരെ ഗ്രില്ലുകൾ എത്തി നിൽക്കുകയാണ് പല്ലിന്റെ ആഭരണം.