web analytics

‘ഇറുകിയ ബ്രാ സ്തനാര്‍ബുദം ഉണ്ടാക്കും!’

1995-ൽ എഴുതിയത് ആളുകൾ ഇന്നും വിശ്വസിക്കുന്നു

‘ഇറുകിയ ബ്രാ സ്തനാര്‍ബുദം ഉണ്ടാക്കും!’

കൊച്ചി ∙ സ്തനാർബുദത്തെ കുറിച്ച് സമൂഹത്തിൽ വ്യാപകമായി പ്രചരിക്കുന്ന തെറ്റിദ്ധാരണകൾ രോഗനിർണയത്തെയും ചികിത്സയെയും പ്രതികൂലമായി ബാധിക്കുന്നതായി കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ കൺസൾട്ടന്റ് (സർജിക്കൽ ഓങ്കോളജി) ഡോ. ജോജോ വി. ജോസഫ് മുന്നറിയിപ്പ് നൽകി.

തെറ്റായ വിശ്വാസങ്ങൾ രോഗികളെ അനാവശ്യ ഭയത്തിലാക്കി പ്രതിരോധശേഷിയെ പോലും ബാധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇറുകിയ അടിവസ്ത്രം സ്തനാർബുദത്തിന് കാരണമാകുമോ?

സ്തനാർബുദവുമായി ബന്ധപ്പെട്ട് ഏറെ പ്രചരിച്ച തെറ്റിദ്ധാരണയാണ് ഇറുകിയ അടിവസ്ത്രം (ബ്രാ) ധരിക്കുന്നത് രോഗത്തിന് കാരണമാകുമെന്നത്.

ഇതിന് തുടക്കം 1995-ൽ അമേരിക്കയിൽ പുറത്തിറങ്ങിയ ‘ഡ്രെസ്ഡ് ടു കിൽ’ എന്ന പുസ്തകത്തിലൂടെയാണ്.

സിഡ്‌നി റോസ് സിംഗർ, സോമ ഗ്രിസ്‌മൈജർ എന്നിവർ രചിച്ച ഈ പുസ്തകത്തിൽ വയേഡ് അല്ലെങ്കിൽ ഇറുകിയ ബ്രാ ധരിക്കുന്നത് ലിംഫാറ്റിക് സിസ്റ്റത്തിന് തടസ്സമുണ്ടാക്കി സ്തനാർബുദ സാധ്യത വർധിപ്പിക്കുമെന്ന് അവകാശപ്പെട്ടിരുന്നു.

ആ പുസ്തകം ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയെങ്കിലും, തുടർന്ന് അമേരിക്കൻ കാൻസർ സൊസൈറ്റിയും മറ്റു ഗവേഷണ സംഘങ്ങളും നടത്തിയ പഠനങ്ങൾ ഈ വാദം പൂർണ്ണമായും തെറ്റാണെന്ന് തെളിയിച്ചു.

ബ്രാ ധരിക്കുന്നതും സ്തനാർബുദ സാധ്യതയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ആധികാരികമായ ശാസ്ത്രീയ തെളിവുകൾ വ്യക്തമാക്കുന്നു.

എങ്കിലും ഇടയ്ക്കിടെ ഈ പുസ്തകത്തിലെ തെറ്റായ വാദങ്ങൾ സോഷ്യൽ മീഡിയയിലൂടെ വീണ്ടും പ്രചരിക്കുന്നതും അതിൽ പലരും പെട്ടുപോകുന്നതുമാണെന്ന് ഡോ. ജോജോ വി ജോസഫ് ചൂണ്ടിക്കാട്ടുന്നു.

മൊബൈൽ ഫോണുകൾ കാൻസർ സാധ്യത വർധിപ്പിക്കുമോ?

മൊബൈൽ ഫോൺ ഉപയോഗം കാൻസറിന് കാരണമാകുമെന്ന ഭയം ഇന്നും പലരിലുണ്ട്. “ഈ ഭയത്തിന് പ്രധാന കാരണം ‘റേഡിയേഷൻ’ എന്ന പദമാണ്,” എന്ന് ഡോ. ജോജോ വിശദീകരിക്കുന്നു.

പ്രപഞ്ചത്തിലെ എല്ലാ ഊർജ്ജവും ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രത്തിലൂടെയാണ് സഞ്ചരിക്കുന്നത്.

ഇതിൽ എക്സ്-റേയും ഗാമാ തരംഗങ്ങളുമാണ് നമ്മുടെ ഡിഎൻഎയെ ബാധിക്കാൻ കഴിയുന്ന ‘അയോണൈസിംഗ്’ തരംഗങ്ങൾ. അതിനാൽ തന്നെ എക്സ്-റേ അധികമായി കിട്ടുന്നത് അപകടകാരിയാണ്.

മൊബൈൽ ഫോണുകളും മൈക്രോവേവ് ഓവനുകളും ഉപയോഗിക്കുന്നത് ഇതിൽനിന്നും വളരെ താഴ്ന്ന തരംഗങ്ങളായ ‘റേഡിയോ തരംഗങ്ങൾ’ ആണെന്നും, അവക്ക് മനുഷ്യ ഡിഎൻഎയെ ബാധിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“മൊബൈൽ ഫോണിന്റെ ഉപയോഗം കാൻസർ സാധ്യത വർധിപ്പിക്കുമെന്നതിന് ശാസ്ത്രീയ അടിസ്ഥാനമൊന്നുമില്ല.

ഈ തരംഗങ്ങൾ മനുഷ്യശരീരത്തിനുള്ളിൽ ജൈവമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ശേഷിയില്ല,” എന്ന് ഡോ. ജോജോ വി ജോസഫ് പറഞ്ഞു.

ബയോപ്സി കാൻസർ വ്യാപിപ്പിക്കുമോ?

സ്തനാർബുദ രോഗനിർണയത്തിനായി സാധാരണയായി ഉപയോഗിക്കുന്ന പരീക്ഷണമാണ് ബയോപ്സി.

എന്നാൽ ഇതിനെ കുറിച്ച് പലരും തെറ്റിദ്ധാരണയിലാണെന്ന് ഡോ. ജോജോ പറയുന്നു.

“ബയോപ്സി ചെയ്താൽ കാൻസർ വ്യാപിക്കും” എന്ന ധാരണ പൂർണ്ണമായും തെറ്റാണ്.

ബയോപ്സി എടുക്കുമ്പോൾ സ്വാഭാവികമായും ചെറിയ വേദനയോ തിണർപ്പോ ഉണ്ടാകാം. അതിനെ പലരും കാൻസർ പടർന്നതായി തെറ്റായി കരുതുന്നു. “ബയോപ്സി ഭയപ്പെടേണ്ട ഒന്നല്ല.

നല്ല രീതിയിൽ എടുത്ത ബയോപ്സിയാണ് ഡോക്ടർക്ക് രോഗത്തിന്റെ സ്വഭാവം മനസ്സിലാക്കി ഉചിതമായ ചികിത്സ നിശ്ചയിക്കാൻ സഹായിക്കുന്നത്,” എന്നും ഡോ. ജോജോ വ്യക്തമാക്കി.

ബോധവത്കരണത്തിന്റെ പ്രാധാന്യം

സ്തനാർബുദം നേരത്തെ കണ്ടെത്താനായാൽ പൂർണ്ണമായും സുഖപ്പെടാവുന്ന രോഗമാണെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.

തെറ്റിദ്ധാരണകളിൽ നിന്ന് പുറത്തുവന്ന്, ശാസ്ത്രീയമായി തെളിയിച്ച വിവരങ്ങൾ അടിസ്ഥാനമാക്കി പരിശോധനകളും ചികിത്സയും സ്വീകരിക്കണമെന്നതും ഡോ. ജോജോ വി ജോസഫിന്റെ നിർദേശമാണ്.

English Summary:

Dr. Jojo V. Joseph of Caritas Cancer Institute clarifies myths surrounding breast cancer — including misconceptions about tight bras, mobile phone radiation, and biopsy risks — urging people to rely on scientific facts.

breast-cancer-myths-dr-jojo-v-joseph-awareness

breast cancer, Kerala health, Dr Jojo V Joseph, Caritas Cancer Institute, cancer awareness, medical myths, women health, oncology

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

സമാധാനത്തിന്റെ ദിനം: ‘തീവ്രവാദവും മരണവും അവസാനിച്ചു’, ഇസ്രയേൽ പാർലമെന്റിൽ പ്രസംഗിച്ച് ട്രംപ്

ഇസ്രയേൽ സമാധാന ഉച്ചകോടി; പാർലമെന്റിൽ പ്രസംഗിച്ച് ട്രംപ് ടെല്‍ അവീവ്: ഗാസ സമാധാന...

ഷാഫിയെ ആക്രമിച്ചത് ഇടതുമുന്നണി കൺവീനറുടെ സന്തതസഹചാരി

ഷാഫിയെ ആക്രമിച്ചത് ഇടതുമുന്നണി കൺവീനറുടെ സന്തതസഹചാരി കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച...

സ്കൂൾ ബസ് നിയന്തണം വിട്ട് ചായക്കടയിലേക്ക് കയറി; ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്

സ്കൂൾ ബസ് നിയന്തണം വിട്ട് ചായക്കടയിലേക്ക് കയറി; ഒരാൾ മരിച്ചു എടപ്പാൾ...

ജി എസ് ടി വർധനവ് ലോട്ടറി മേഖലയിൽ ആഘാതം; സർക്കാർ വില വർധനവ് തടയാൻ നീക്കം

ജി എസ് ടി വർധനവ് ലോട്ടറി മേഖലയിൽ ആഘാതം; സർക്കാർ വില...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

Related Articles

Popular Categories

spot_imgspot_img