വിവാദങ്ങൾ തുടർന്നതോടെ മോഹൻലാൽ- സിനിമ എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്‌ചയോടെ തിയറ്ററുകളിൽ എത്തുമെന്ന് സൂചന. തുടക്കത്തിൽ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങൾ കുറയ്ക്കും.
കേന്ദ്ര സർക്കാരിന് എതിരായവരെ ദേശീയ അന്വേഷണ ഏജൻസി കേസിൽ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങളിൽ തിരുത്തൽ വരുത്തും. ബാബ ബജ്രംഗി എന്ന വില്ലൻ്റെ പേര് മാറ്റുന്നത് പരിഗണിക്കുന്നുണ്ടെങ്കിലും സിനിമയിൽ ഉടനീളം ആവർത്തിക്കുന്ന ഈ പേര് മാറ്റാൻ സാധിക്കുമോ എന്ന് കാര്യം സംശയമാണ്.
സിനിമയിൽ ഭേദഗതി വരുത്തിയാൽ വീണ്ടും സെൻസർ ബോർഡ് കാണണം എന്നാണു നിയമം. അതിനാൽ നടപടിക്രമം പൂർത്തിയാക്കി സിനിമയുടെ പരിഷ്‌കരിച്ച പതിപ്പ് തിയറ്ററിൽ എത്താൻ വ്യാഴാഴ്‌ചയാകും.
ഇതിനിടെ സെൻസർ ചെയ്യാത്ത ഭാഗം കാണാൻ ബുക്കിങ് കുതിച്ചുയർന്നു. ശനിയാഴ്ച വൈകിട്ട്
സിനിമയുടെ ബുക്കിങ് ഒരു മണിക്കൂറിൽ 14.45 K എന്ന നിരക്കിയിലായിരുന്നുവെങ്കിൽ സെൻസർ ചെയ്യുമെന്ന വാർത്തക്ക് പിന്നാലെ മണിക്കൂറിൽ 28.29 K എന്ന നിരക്കിലേക്ക് കുതിച്ചു. ചിത്രം ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങുമായി.
എന്നാൽ തിരക്ക് വർധിച്ചതോടെ ബുക്ക് മൈ ഷോ ഉപയോഗിക്കുന്ന പലർക്കും സൈറ്റ് ഹാങ്ങ് ആയതായി അനുഭവപ്പെട്ടു.
ഓട്ടത്തിനിടെ ഡ്രൈവർ ഉറങ്ങി: ഇടുക്കിയിൽ റോങ് സൈഡിലെത്തിയ കെഎസ്ആർടിസി ബസിടിച്ച് തപാൽ ജീവനക്കാരന് പരിക്ക്
ഇടുക്കി കുട്ടിക്കാനം – കട്ടപ്പന മലയോര ഹൈവേയിൽ ഡ്രൈവർ ഉങ്ങിയതിനെ തുടർന്ന് എതിർ ദിശയിലെത്തിയ കെഎസ്ആർടിസി ബസ് സ്‌കൂട്ടറിൽ ഇടിച്ച് തപാൽ ജീവനക്കാരന് പരിക്ക്. സ്‌കൂട്ടർ യാത്രികനും കാഞ്ചിയാർ തപാൽ ഓഫീസിലെ ഇഡിഎംസിയുമായ മധുസൂദനൻ നായർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 11ന് തൊപ്പിപ്പാള ജങ്ഷനിലാണ് അപകടം.
കോവിൽമല തപാൽ ഓഫീസിലേക്ക് കത്തുകളുമായി പോകുകയായിരുന്നു മധുസൂദനൻ നായർ. കൊട്ടാരക്കര- കട്ടപ്പന റൂട്ടിലോടുന്ന കെഎസ്ആർടിസി ബസ് എതിർദിശയിലേക്ക് തെന്നിമാറി സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ദീർഘദൂര യാത്ര കഴിഞ്ഞെത്തിയ ബസിലെ ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമായത്.
തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും കാലിന് ഒടിവും സംഭവിച്ച മധുസൂദനൻ നായർ കട്ടപ്പന സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.