ന്യൂഡൽഹി: അനിൽ അംബാനിക്ക് 25,000 രൂപ പിഴ വിധിച്ച് ബോംബെ ഹൈക്കോടതി. നികുതി കേസ് ഉടൻ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. 2022 ഏപ്രിലിൽ അനിൽ അംബാനിക്കെതിരെ ആദായനികുതി വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇതിനെ ചോദ്യം ചെയ്താണ് അനിൽ അംബാനി ഹർജി ഫയൽ ചെയ്തത്. എന്നാൽ, നോട്ടീസ് അയച്ചിട്ട് ഒരു വർഷത്തിലേറെ ആയെന്നും ഇത് കോടതി നടപടികളിൽ അടിയന്തരാവസ്ഥ സൃഷ്ടിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു അനിൽ അംബാനിയുടെ ആവശ്യം. എന്നാൽ ജസ്റ്റിസുമായ എം എസ് സോനക്, ജിതേന്ദ്ര ജെയിൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അതിന് തയ്യാറായില്ല. തുടർന്നാണ് നടപടി.
അനിൽ അംബാനിക്കെതിരെ വിമർശനം ഉന്നയിച്ച ഡിവിഷൻ ബെഞ്ച് 25,000 രൂപ പിഴ ചുമത്തുകയായിരുന്നു. ജുഡീഷ്യറിയെ സമീപിച്ചതിലെ കാലതാമസത്തെയും കോടതി വിമർശിച്ചു. പിഴ തുക ടാറ്റ മെമ്മോറിയൽ ആശുപത്രിക്ക് രണ്ടാഴ്ചയ്ക്കകം നൽകാനും നിർദേശമുണ്ട്.
കേരളത്തിലെ 99 ശതമാനം എംപിമാരും എതിർത്തപ്പോൾ മുനമ്പത്തുകാരുടെ ശബ്ദമായി സുരേഷ് ഗോപി; വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയിൽ പാസായി; ഇന്ന് രാജ്യസഭയിൽ
ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെ, വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയിൽ പാസ്സാക്കി. 14 മണിക്കൂറോളം നീണ്ട മാരത്തണ്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ നടന്ന വോട്ടെടുപ്പിലൂടെയാണ് ബില്‍ പാസ്സാക്കിയത്. 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേരാണ് എതിര്‍ത്തത്. ആകെ 520 പേരാണ് വോട്ട് ചെയ്തത്.
ലോക്സഭയില്‍ ഹാജരായി വോട്ട് ചെയ്യുന്നവരുടെ 50 ശതമാനത്തിനു മുകളില്‍ വോട്ട് ലഭിച്ചാല്‍ ബില്‍ പാസാകും. അതായത് 520 പേരില്‍ 261 പേരുടെ ഭൂരിപക്ഷമാണ് ബില്‍ പാസ്സാകാന്‍ വേണ്ടിയിരുന്നത്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് വഖഫ് ഭേദഗതിബില്ലില്‍ ലോക്സഭയില്‍ ചര്‍ച്ച തുടങ്ങിയത്. ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനും ഒടുവില്‍ ഇന്ന് പുലര്‍ച്ചെ 1.56 നാണ് ബില്‍ പാസ്സായതായി സ്പീക്കര്‍ ഓം ബിര്‍ല പ്രഖ്യാപിച്ചത്.
കേരളത്തില്‍ നിന്ന് സുരേഷ് ഗോപി ഒഴികെ ബാക്കി 18 അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തതായാണ് പുറത്തു വരു വിവരം. പ്രിയങ്ക ഗാന്ധി സഭയില്‍ ഹാജരായിരുന്നില്ല. കേരളത്തില്‍നിന്നുള്ള എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സി വേണുഗോപാല്‍ എന്നിവരുടെ ഭേദഗതി നിര്‍ദേശങ്ങള്‍ ശബ്ദവോട്ടോടെ തള്ളുകയായിരുന്നു. ഇ ടി മുഹമ്മദ് ബഷീര്‍, കെ രാധാകൃഷ്ണന്‍ എന്നിവരുടെ ഭേദഗതികളും വോട്ടിനിട്ട് തള്ളിയിരുന്നു.
വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഭേദഗതി ചെയ്യുന്നതിനാണ് കേന്ദ്ര സർക്കാർ പുതിയ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. കഴിഞ്ഞഓഗസ്റ്റിൽ ബിൽ അവതരിപ്പിച്ച ശേഷം സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിട്ടിരുന്നു. ജെപിസിയുടെ നിർദേശങ്ങൾ അനുസരിച്ച് പരിഷ്കരിച്ച ബിൽ ആണ് ലോക്സഭ പാസാക്കിയത്. വഖഫ് ഭേദഗതി ബിൽ ഇന്നു രാജ്യസഭയിലും അവതരിപ്പിക്കും. രാജ്യസഭയിൽ കൂടി പാസ്സായാൽ ബിൽ നിയമമാകും.