web analytics

മുംബൈ ട്രെയിൻ സ്ഫോടനക്കേസ്

മുംബൈ ട്രെയിൻ സ്ഫോടനക്കേസ്

മുംബൈ: 2006 ൽ മുംബൈയിൽ നടന്ന ട്രെയിൻ സ്‌ഫോടന കേസിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കി ബോംബൈ ഹൈക്കോടതി. കീഴ്‌ക്കോടതി ശിക്ഷിച്ച പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്.

2015ൽ വിചാരണ കോടതി 12 പ്രതികളെയും കുറ്റക്കാരായി കണ്ടെത്തിയിരുന്നു. ഇവരിൽ അഞ്ച് പേർക്ക് വധശിക്ഷയും മറ്റുള്ളവർക്ക് ജീവപര്യന്തം തടവുമായിരുന്നു കോടതി വിധിച്ചിരുന്നത്.

ജസ്റ്റിസ് അനിൽ കിലോർ, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച്, പ്രതികൾക്കെതിരായ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് നിരീക്ഷിച്ചു.

2006 ൽ മുംബൈയിൽ നടന്ന ട്രെയിൻ സ്‌ഫോടനത്തിൽ 189 പേർ കൊല്ലപ്പെട്ടിരുന്നു. 800 ലധികം പേർക്ക് ആണ് പരിക്കേറ്റിരുന്നത്. സംഭവം നടന്ന് പത്തൊൻപത് വർഷങ്ങൾക്ക് ശേഷമാണ് പ്രതികളെ കുറ്റവിമുക്തരാക്കുന്നത്.

2006 ജൂലൈ 11 ന്, 11 മിനിറ്റുകൾക്കിടെ മുംബൈയിലെ പല ലോക്കൽ ട്രെയിനുകളിലായി ഏഴ് ബോംബ് സ്‌ഫോടനങ്ങളാണ് നടന്നത്. ആദ്യ സ്ഫോടനം വൈകുന്നേരം 6.24 നാണ് ഉണ്ടായത്. അവസാനത്തേത് വൈകുന്നേരം 6.35 നും ആണ് സംഭവിച്ചത്.

സ്ഫോടനത്തിന് നാശനഷ്ടങ്ങൾ വർദ്ധിപ്പിക്കുന്നതിനായി റിഗ്ഗ്ഡ് പ്രഷർ കുക്കറുകൾ ആണ് അക്രമികൾ ഉപയോഗിച്ചിരുന്നത്. ചർച്ച്ഗേറ്റിൽ നിന്നുള്ള ട്രെയിനുകളുടെ ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റുകളിലാണ് ബോംബുകൾ സ്ഥാപിച്ചിരുന്നത്.

മാട്ടുംഗ റോഡ്, മാഹിം ജംഗ്ഷൻ, ബാന്ദ്ര, ഖാർ റോഡ്, ജോഗേശ്വരി, ഭയാന്ദർ, ബോറിവാലി എന്നീ സ്റ്റേഷനുകൾക്ക് സമീപത്തു വച്ചാണ് സ്ഫോടനങ്ങൾ നടന്നത്.

അഹമ്മദാബാദ് വിമാനാപകടത്തിൽ വെളിപ്പെടുത്തൽ

അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്തുവന്നു. ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തിൽ തകരാർ ഉണ്ടായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

വിമാനത്തിൻ്റെ പിൻഭാഗത്തിൽ നടന്ന പരിശോധനയിലാണ് ഇതുസംബന്ധിച്ച തെളിവുകൾ കണ്ടെത്തിയത്. പിൻഭാഗത്തെ ചില യന്ത്രഭാഗങ്ങളിൽ മാത്രം തീപിടിത്തം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

വൈദ്യുതി തകരാറായതിന്റെ ഫലമായിരിക്കും ഈ തീപിടിത്തം ഉണ്ടായതെന്ന് അധികൃതർ സംശയിക്കുന്നു. തീപിടിത്തത്തിൽ ബ്ലാക്ക് ബോക്സ് പൂർണ്ണമായും കത്തിയമർന്നിരുന്നതും അന്വേഷണത്തിൽ വ്യക്തമാകുന്നു.

എന്നാൽ, വിമാനത്തിലെ എയർഹോസ്റ്റസിൻ്റെ മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞിരുന്നില്ല, അതിനാൽ വേഗത്തിൽ തിരിച്ചറിയാനായെന്നും റിപ്പോർട്ടിൽ പറയുന്നു.

യു എസ് മാധ്യമത്തിനെതിരെ പൈലറ്റുമാർ

ട്രാൻസ് ഡ്യൂസറിൽ അറ്റകുറ്റപ്പണി നടന്നതായി ചൂണ്ടിക്കാണിക്കുന്നു. ഈ ഘടകത്തിൽ തകരാറുണ്ടായാൽ വിമാനത്തിലെ മുഴുവൻ വൈദ്യുതി സംവിധാനത്തെയും ബാധിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ലണ്ടനിലേക്ക് വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പാണ് ഈ പ്രശ്നം പരിഹരിച്ചതെന്ന് ടെക്‌നിക്കൽ ലോഗ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 12.45ന് എയർക്രാഫ്റ്റ് മെയിൻറ്റനൻസ് എഞ്ചിനിയർ നടത്തിയ അറ്റകുറ്റപണി അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫിനിടെ ആണ് തകർന്നു വീണത്.

പറന്നുയർന്ന് കുറച്ച് നിമിഷങ്ങൾക്കുള്ളിൽ എൻജിനുകളിലേക്ക് ഇന്ധനം എത്തുന്നത് നിലച്ചതോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച് കത്തിയമരുകയായിരുന്നു.

അടിയന്തര ഊർജ്ജ സ്രോതസ് അപകടത്തിന് നിമിഷങ്ങൾക്ക് മുമ്പ് പ്രവർത്തനസജ്ജമായി; അഹമ്മദാബാദ് വിമാനാപകട കാരണം

അഹമ്മദാബാദിൽ നിരവധിപ്പേരുടെ മരണത്തിനിടയാക്കിയ വിമാനപകടത്തിന് കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതായിരിക്കാമെന്ന് പ്രാഥമിക നിഗമനം.

അപകടം ഉണ്ടാകാൻ കാരണം എന്‍ജിന്‍ തകരാറാണ് എന്നതാണ് പ്രാഥമികാന്വേഷണത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനമെന്ന്‌ എഎഐബി അന്വേഷണ സംഘത്തെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.

Summary: Bombay High Court acquits all 12 accused in the 2006 Mumbai train blasts case, overturning the lower court’s verdict that had sentenced them. The blasts had killed over 180 people and injured hundreds.

spot_imgspot_img
spot_imgspot_img

Latest news

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

Other news

സംസ്ഥാനത്ത് ചൂട് തുടരും; ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത, ഒപ്പം കടലാക്രമണ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് തുടരും; ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത, ഒപ്പം കടലാക്രമണ മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത്...

ഭാര്യയെ ഫോണിൽ ശല്യം ചെയ്‌തു; യുവാവിനെ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി; ദമ്പതികൾ പിടിയിൽ

ഭാര്യയെ ഫോണിൽ ശല്യം ചെയ്‌തു; യുവാവിനെ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി;...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി; ചിലർക്കു നേട്ടദിനം; ഇന്നത്തെ നക്ഷത്രഫലം

സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി; ചിലർക്കു നേട്ടദിനം; ഇന്നത്തെ നക്ഷത്രഫലം മേടം: കുടുംബാംഗങ്ങളുടെയും പരിചയക്കാരുടെയും...

കവടിയാർ കൊട്ടാരത്തിൽ കണ്ണുവെട്ടിച്ച് കയറാൻ പ്രയാസം… എന്നിട്ടും മോഷണം; കൊട്ടാരത്തിലുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം

കവടിയാർ കൊട്ടാരത്തിൽ കണ്ണുവെട്ടിച്ച് കയറാൻ പ്രയാസം… എന്നിട്ടും മോഷണം; കൊട്ടാരത്തിലുള്ളവരെ കേന്ദ്രീകരിച്ചും...

Related Articles

Popular Categories

spot_imgspot_img