ചെന്നൈയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിനു ബോംബ് ഭീഷണി. ഇൻഡിഗോയുടെ 6E 5314 എന്ന നമ്ബറിലുള്ള വിമാനത്തിന് നേരെയാണ് ബോംബ് ഭീഷണി ഉയർന്നത്. ഭീഷണിയെ തുടർന്ന് വിമാനം എമർജൻസി ലാൻഡിങ് നടത്തി. മുംബൈയില്‍ എമർജൻസി ലാൻഡിങ് നടത്തിയ വിമാനം പ്രോട്ടോകോള്‍ പ്രകാരം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയെന്നു ഇൻഡിഗോ അറിയിച്ചു. മുംബൈ വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്. ഇൻഡിഗോയുടെ ചെന്നൈ-മുംബൈ വിമാനത്തിന് ബോംബ് ഭീഷണിയുണ്ടായിരുന്നുവെന്ന വിവരം വിമാന കാംമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ആളുകൾ സുരക്ഷിതരാണ്.
