രണ്ട് കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് പുതിയ വധഭീഷണി. പണം നല്‍കിയില്ലെങ്കില്‍ നടനെ കൊല്ലുമെന്നാണ് ഭീഷണി. മുംബൈ ട്രാഫിക് പോലീസിനാണു അജ്ഞാതന്റെ വധഭീഷണി ലഭിച്ചത്. Bollywood actor Salman Khan received new death threat
സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വോര്‍ലി പോലീസ് അജ്ഞാതനായ ഒരാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതെസമയം സല്‍മാന്‍ ഖാനും കൊല്ലപ്പെട്ട ബാബ സിദ്ദിഖിന്റെ മകന്‍ സീഷന്‍ സിദ്ദിഖിനും എതിരായ ഭീഷണിയില്‍ മുംബൈ പോലീസ് 20 വയസുകാരനെ അറസ്റ്റ് ചെയ്തു. നോയിഡയിലെ സെക്ടര്‍ 39-ല്‍ വെച്ചാണ് ഗുര്‍ഫാന്‍ ഖാന്‍ എന്നറിയപ്പെടുന്ന മുഹമ്മദ് തയ്യബ്ബിനെ അറസ്റ്റ് ചെയ്തത്.