ബോയിങ് 737 വിമാനം അടിയന്തര ലാൻഡിങ് നടത്തി
ബർലിൻ: കെഎൽഎം ബോയിങ് 737 വിമാനം ഹാംബുർഗിൽ അടിയന്തര ലാൻഡിങ് നടത്തി. എൻജിനിൽ നിന്ന് പുക വരുന്നത് കണ്ടതിനെ തുടർന്നാണ് സംഭവം.
വ്യാഴാഴ്ച സ്റ്റോക്ക്ഹോമിൽ നിന്ന് ആംസ്റ്റർഡാമിലേക്ക് പോകുകയായിരുന്ന യാത്രാ വിമാനത്തിലാണ് പുക കണ്ടെത്തിയത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തെത്തുടർന്ന് ഹാംബുർഗ് വിമാനത്താവളത്തിൽ അരമണിക്കൂറോളം എല്ലാ സർവീസുകളും നിർത്തിവച്ചിരുന്നു.
ലാൻഡിങ്ങിനിടെ കോക്ക്പിറ്റിലേക്ക് വിവാഹഹാളിൽ നിന്നുള്ള ലേസർ; ആടിയുലഞ്ഞ് വിമാനം, അപകടത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക് !
ലാൻഡ് ചെയ്യുന്നതിനിടെ രശ്മി കോക്പിറ്റിലേക്ക് ലേസർ അടിച്ചതിനെ തുടർന്ന് ആടിയുലഞ്ഞ വിമാനം അപകടത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്.
പുണെയിൽ നിന്ന് പട്നയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനമാണ് അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്.
പുണെയിലെ ജയപ്രകാശ് നാരായൺ രാജ്യാന്തര വിമാനത്താവളത്തിൽ വ്യാഴാഴ്ച ലാൻഡിങിനിടെയാണ് സംഭവം.
വൈകിട്ട് 6.40ന് ലാൻഡിങിനിടെ ഇൻഡിഗോയുടെ 6E-653 വിമാനത്തിന്റെ കോക്പിറ്റിലേക്ക് ലേസർ രശ്മികൾ അടിക്കുകയായിരുന്നു.
ലേസർ അടിച്ചതോടെ നിയന്ത്രണം നഷ്‌ടമായ വിമാനം ആടിയുലഞ്ഞു. എങ്കിലും പൈലറ്റ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുകയായിരുന്നു.
വിമാനത്താവളത്തിനു സമീപത്ത് ലേസർ രശ്മികൾ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ അധികൃതർ നിർദേശം നൽകി.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിവാഹ സീസണായതോടെ, ലേസർ രശ്മികളുടെ ഉപയോഗം മൂലം പൈലറ്റുമാർ നിരവധി ബുദ്ധിമുട്ടുകൾ നേരിടുന്നു.
ഇതു മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്നും എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥർ പറഞ്ഞു. സുരക്ഷിതമായി ലാൻഡ് ചെയ്ത വിമാനം തുടർന്ന് അഹമ്മദാബാദിലേക്ക് പുറപ്പെട്ടു.
ശുചിമുറിയിൽ ‘ബോംബ് ഓണ്‍ ബോര്‍ഡ്’ എന്ന് എഴുതിയ ഭീഷണി സന്ദേശം; അടിയന്തര ലാൻഡിങ് നടത്തി വിസ്താര
മുംബൈ: ശുചിമുറിയിൽ സുരക്ഷാ ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തി വിസ്താര വിമാനം. മുംബൈയില്‍ നിന്ന് ജർമനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള യാത്രക്കിടെയാണ് തുർക്കിയിൽ അടിയന്തര ലാൻഡിങ് നടത്തിയത്.
സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണ് വിമാനം വഴിതിരിച്ചുവിട്ടതെന്നാണ് വിമാന കമ്പനി അറിയിച്ചത്.(Bomb threat forced Vistara flight to make an emergency landing)
യാത്രക്കിടെ വിമാനത്തിലെ ശുചിമുറിയിൽ സുരക്ഷ ഭീഷണിയുണ്ടാകുന്ന സന്ദേശം ഒരു ജീവനക്കാരന് ലഭിച്ചു. പിന്നാലെയാണ് അടിയന്തര ലാൻഡിങ് നടത്തിയത്.
വിസ്താര ബോയിംഗ് 787 എന്ന വിമാനമാണ് തുര്‍ക്കിയിലെ എര്‍സുറം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. 11 ജീവനക്കാര്‍ ഉള്‍പ്പെടെ 247 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
മുംബൈയില്‍ നിന്ന് പുറപ്പെട്ട വിമാനം അഞ്ച് മണിക്കൂര്‍ യാത്ര ചെയ്ത ശേഷം വൈകീട്ട് 7.05നാണ് തുര്‍ക്കിയില്‍ അടിയന്തരമായി ഇറക്കിയത്.
വിമാനത്തിലെ ശുചിമുറിയില്‍ നിന്ന് ഒരു ജീവനക്കാരന്‍ ‘ബോംബ് ഓണ്‍ ബോര്‍ഡ്’ എന്ന് എഴുതിയ കടലാസ് കഷ്ണം കണ്ടെത്തിയതിന് പിന്നാലെയാണ് വിമാനം തുര്‍ക്കിയിലേക്ക് വഴിതിരിച്ചുവിട്ടതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.