News4media TOP NEWS
തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ

‘ക്ലാസില്‍ വിദ്യാർത്ഥികൾക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽഫീസ് ചോദിക്കരുത്; ബോഡി ഷെയ്മിങും പാടില്ല’: മന്ത്രി വി. ശിവൻകുട്ടി

‘ക്ലാസില്‍ വിദ്യാർത്ഥികൾക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽഫീസ് ചോദിക്കരുത്; ബോഡി ഷെയ്മിങും പാടില്ല’: മന്ത്രി വി. ശിവൻകുട്ടി
November 28, 2024

ക്ലാസ് മുറികളിൽ വിദ്യാർത്ഥികൾക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫീസ് ചോദിക്കാൻ പാടില്ലെന്ന് നിർദേശവുമായി പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഈ വിവരം അദ്ദേഹം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. Body shaming should not be allowed in class: Minister V. Sivankutty

ക്ലാസ് മുറികളിൽ ബോഡി ഷെയ്മിംഗ് പോലുള്ള പ്രവർത്തനങ്ങൾ, വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ പ്രതികൂലമായി ബാധിക്കരുതെന്ന് മന്ത്രി പറഞ്ഞു. ഫീസ് സംബന്ധിച്ച കാര്യങ്ങൾ രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി പരിഹരിക്കേണ്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ ഐടിഐകളിൽ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധിയും പ്രഖ്യാപിച്ചു. ഇന്നത്തെ കാലഘട്ടത്തിൽ എല്ലാ മേഖലകളിലും വനിതകൾ പ്രവർത്തിക്കുന്നു. വളരെ കഠിനമായ നൈപുണ്യ പരിശീലന ട്രേഡുകളിൽ പോലും വനിതാ ട്രെയിനർമാർ നിലവിലുണ്ട്.

ഈ കാര്യങ്ങൾ പരിഗണിച്ച്, ഐ.റ്റി.ഐ.കളിലെ വനിതാ ട്രെയിനർമാർക്ക് ആർത്തവ അവധിയായി മാസത്തിൽ രണ്ട് ദിവസം അനുവദിക്കുന്നുവെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഐടിഐകളിൽ ശനിയാഴ്ചയും അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ പണമില്ല എന്ന കാരണത്താൽ സ്കൂളിലെ ഒരു കുട്ടിയേപ്പോലും പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കാൻ പാടുള്ളതല്ലെന്ന് വി. ശിവൻകുട്ടി അറയിച്ചിരുന്നു. സ്കൂളുകളിലെ പഠന യാത്രകൾ, വ്യക്തിഗത ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ അടിയന്തരമായി നടപ്പിൽ വരുത്തുന്നതിന് സ്വീകരിച്ച നടപടികളിന്മേൽ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചു.

Related Articles
News4media
  • Kerala
  • News
  • Top News

തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല

News4media
  • Kerala
  • News
  • Top News

രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം ...

News4media
  • Other Sports
  • Sports
  • Top News

ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത്...

News4media
  • Editors Choice
  • Kerala
  • News

മികവുള്ള വിദ്യാർഥികൾ മാത്രം എപ്ലസ്; ചോദ്യങ്ങളിൽ 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നവ; ഇനി സ്കൂ...

© Copyright News4media 2024. Designed and Developed by Horizon Digital