web analytics

കിണറ്റിൽ നിന്നും അസഹ്യമായ ദുർഗന്ധം; നോക്കിയവർ കണ്ടത് അജ്ഞാതനായ പുരുഷന്റെ മൃതദേഹം; പയ്യന്നൂരിൽ ഇന്ന് നടന്നത്….

കണ്ണൂർ പയ്യന്നൂർ എട്ടിക്കുളത്ത് ഉപയോഗശൂന്യമായ കിണറ്റിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ സമീപവാസികൾ ആണ് മൃതദേഹം കണ്ടത്. ദുർഗന്ധം വന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കാടുമൂടിയ കിണറ്റിൽ മൃതദേഹം കണ്ടത്.

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട് എന്നാണു സൂചന. പയ്യന്നൂരിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി മൃതദേഹം പുറത്തെടുത്തു. ആളെ തിരിച്ചറിയുന്നതിനുള്ള ശ്രമം നടക്കുകയാണ്. പോലീസ് ഉൾപ്പെടെ സ്ഥലത്ത് എത്തിയിട്ടുണ്ട്.

നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കും; സർപ്രൈസ് പ്രഖ്യാപനവുമായി സിപിഎം

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഇതോടെ നിലമ്പൂരിൽ മത്സരം കടുക്കും.

മുൻ തൃപ്പൂണിത്തുറ എംഎൽഎയായാണ് എം സ്വരാജ്. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌, സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്‌.

അൻവർക്കാ മയപ്പെട്ടു, നിലപാട് മാറ്റി, മാപ്പ് പറഞ്ഞേക്കും…

മലപ്പുറം: യുഡിഎഫിൽ ഘടകക്ഷിയാക്കിയില്ലെങ്കിൽ നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിൽ ഇന്ന് രാവിലെ പ്രഖ്യാപനം നടത്തുമെന്ന നിലപാട് മാറ്റിയിരിക്കുകയാണ് പിവി അൻവർ. ഒരു പകൽകൂടി കാത്തിരിക്കുമെന്ന് പിവി അൻവർ അറിയിച്ചു.

യുഡിഎഫ് യോഗം ഇന്ന് ചേരുന്ന സാഹചര്യത്തിലാണ് അൻവർ മയപ്പെട്ടതെന്നാണ് വിവരം. മുന്നണി യോഗത്തിൽ മുസ്ലിം ലീഗ് അടക്കം തനിക്കുവേണ്ടി സംസാരിക്കും എന്നാണ് അൻവറിന്റെ വിശ്വാസം.

യുഡിഎഫ് നേതാക്കളും മറ്റു സാമുദായിക നേതാക്കളും അടക്കം ആവശ്യപ്പെട്ടതിനാലാണ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നീട്ടുന്നതെന്ന് പി വി അൻവർ പറഞ്ഞു. പി.കെ.കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളടക്കം കാത്തിരിക്കാൻ പറഞ്ഞിട്ടുണ്ട്. ഇവരൊക്കെ പറയുമ്പോൾ ആ വാക്ക് മുഖവിലയ്ക്കെടുക്കാതിരിക്കാൻ കഴിയില്ല എന്നും അൻവർ പറഞ്ഞു.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ആര്യാടൻ ഷൗക്കത്തിന് എതിരെ നടത്തി പരാമർശങ്ങൾ പിൻവലിച്ച് പിന്തുണ പ്രഖ്യാപിച്ച് ശേഷം ചർച്ച എന്നാണ് കോൺഗ്രസ് നിലപാട്. ഇതിന്റെ സൂചനകളും അൻവർ നൽകിയിട്ടുണ്ട്.

ഷൗക്കത്തിനെ പിന്തുണയ്ക്കില്ലെന്ന് താനെവിടെയും പറഞ്ഞിട്ടില്ലെന്ന് ഇന്നലെ തന്നെ അൻവർ വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ നടത്തിയ രൂക്ഷമായ വിമർശനങ്ങൾ ഇപ്പോഴും പ്രതിസന്ധിയായി അൻവറിന്റെ മുന്നിലുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

Related Articles

Popular Categories

spot_imgspot_img