കഴക്കൂട്ടത്ത് ഒഴുകി നടക്കുന്ന നിലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി

കഴക്കൂട്ടത്ത് ഒഴുകി നടക്കുന്ന നിലയിൽ വയോധികയുടെ മൃതദേഹം. ഇന്ന് രാവിലെയാണ് ഒഴുകി നടക്കുന്ന മൃതദേഹം കണ്ടത്. മേനംകുളം കൽപന കോളനി സ്വദേശി 72 കാരിയായ ലളിതയെ ആണ് പാർവ്വതി പുത്തനാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇവർക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പറയപ്പെടുന്നു. ഭർത്താവിനൊപ്പം ആറിന് കരയിലുള്ള വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. വീട്ടിൽ നിന്നും ഇറങ്ങിപ്പോകാറുണ്ടായിരുന്നതായി പൊലീസ് പറയുന്നു.

പുലർച്ചെ അഞ്ച് മണിയോടെ ഇരുവരും ചായകുടിക്കാൻ പോയിരുന്നതായി ഭർത്താവ് പറഞ്ഞു. ഭർത്താവ് തിരികെ വീട്ടിലേക്ക് വന്നിരുന്നില്ല. ഒറ്റയ്ക്കായിരുന്നു ലളിത വീട്ടിലേക്ക് മടങ്ങിയത്. വരുന്ന വഴിക്ക് കാൽതെറ്റി പാർവതിപുത്തനാറിലേക്ക് വീണതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.

കഴക്കൂട്ടം പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ ബൈക്ക് ഓടിച്ച് യുവാവ്

റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ ബൈക്ക് ഓടിച്ച് യുവാവ് കൊച്ചി: റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ ആഡംബര...

പഹൽഗാം; ധനസഹായം ലഭിച്ചത് വിദേശത്തുനിന്ന്

പഹൽഗാം; ധനസഹായം ലഭിച്ചത് വിദേശത്തുനിന്ന് ശ്രീനഗർ: ജമ്മു-കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26...

ജിഎസ്ടിയിൽ ഇനി രണ്ട് സ്ലാബുകൾ മാത്രം

ജിഎസ്ടിയിൽ ഇനി രണ്ട് സ്ലാബുകൾ മാത്രം ന്യൂഡൽഹി: രാജ്യത്ത് ജിഎസ്ടിയിൽ സമഗ്ര മാറ്റം....

20 കോച്ചുള്ള വന്ദേഭാരത് കേരളത്തിലെത്തി

20 കോച്ചുള്ള വന്ദേഭാരത് കേരളത്തിലെത്തി കണ്ണൂർ: കേരളത്തിലെ ട്രെയിൻ യാത്രക്കാർ ഏറെ പ്രതീക്ഷയോടെ...

യൂത്ത് കോൺഗ്രസ് നേതാവിനെ പഞ്ഞിക്കിട്ട് പൊലീസ്

യൂത്ത് കോൺഗ്രസ് നേതാവിനെ പഞ്ഞിക്കിട്ട് പൊലീസ് കുന്നംകുളം: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം...

Related Articles

Popular Categories

spot_imgspot_img