പത്തനംതിട്ട കിടങ്ങന്നൂരിൽ കനാലില്‍ കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി; മരിച്ചത് ഇന്ന് റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കേണ്ടിയിരുന്ന എസ്പിസി കേഡറ്റുകൾ

പത്തനംതിട്ട കിടങ്ങന്നൂരിൽ കനാലില്‍ കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. രാവിലെ മുതല്‍ ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം ആരംഭിച്ച തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. വിദ്യാര്‍ത്ഥികള്‍ ഇറങ്ങിയ ഭാഗത്ത് തന്നെയായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഇന്ന് റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കേണ്ടിയിരുന്ന എസ്പിസി കേഡറ്റുകളാണ് മരിച്ച കുട്ടികൾ. Bodies of missing students found in canal in Kidangannur, Pathanamthitta

ഇന്നലെ വൈകുന്നേരമായിരുന്നു എസ് വി ജി ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ അഭിരാജ്, അനന്ദുനാഥ് എന്നിവരെ കനാലില്‍ കാണാതായത്. ഇന്നലെ, സ്‌കൂളില്‍ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റിന്റെ ക്ലാസ് ഉണ്ടായിരുന്നു. ഇതിന് ശേഷം ഇരുവരും കൂട്ടുകാരന്റെ വീട്ടില്‍ പോയി.

പിന്നാലെ കിടങ്ങന്നൂരില്‍ മുടിവെട്ടാന്‍ പോകേണ്ടതുണ്ടെന്ന് പറഞ്ഞ ശേഷം ഇരുവരും കൂട്ടുകാരന്റെ വീട്ടില്‍ നിന്ന് പോവുകയായിരുന്നു. കനാല്‍ തീരത്ത് വിദ്യാര്‍ത്ഥികളുടെ ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഫയര്‍ഫോഴ്സ് തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

Related Articles

Popular Categories

spot_imgspot_img