തിരുവനന്തപുരം: എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്ത രാഹൂൽ മാങ്കൂട്ടത്തിലിനും യു.ആർ. പ്രദീപിനും സ്പീക്കർ എ.എൻ. ഷംസീർ വക ഉപഹാരം നീല ട്രോളി ബാഗ്!
എം എൽ എ ഹോസ്റ്റലിൽ ഇരുവരെയും പ്രതീക്ഷിച്ചിരിക്കുകയാണ് സ്പീക്കറുടെ സമ്മാനമായ നീല ട്രോളി ബാഗ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഏറെ വിവാദമായിരുന്നു നീല ട്രോളി ബാഗ് വിഷയം. മന്ത്രി എം.ബി രാജേഷും പ്രവർത്തകരും നീല ട്രോളി ബാഗ് സംഭവത്തിൽ ഏറെ ട്രോളുകൾക്ക് വിധേയമാകുകയും ചെയ്തിരുന്നു.
നീല ട്രോളി ബാഗ് ഉപഹാരം നൽകിയതിലൂടെ ഷംസീർ എം.ബി രാജേഷിനെ ട്രോളിയതാണെന്നാണ് നിയമസഭയിലെ ജീവനക്കാരുടെ സംസാരം. സത്യപ്രതിജ്ഞ ചടങ്ങിൽ എം.ബി രാജേഷിന് വേദിയിൽ സ്ഥാനം ഉണ്ടായിരുന്നില്ല.
സാധാരണ ഗതിയിൽ പാർലമെന്ററി കാര്യ മന്ത്രിക്കാണ് വേദിയിൽ സ്ഥാനം നൽകുന്നത്. എം.ബി രാജേഷ് ചടങ്ങിനെത്തും മുമ്പേ എത്തിയ മന്ത്രി സജി ചെറിയാനെ സ്പീക്കർ വേദിയിൽ ഇരുത്തിയതോടെയാണ് എം.ബി രാജേഷിന് കസേര നഷ്ടപ്പെട്ടത്.