ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാട് ചൂരൽമല – മുണ്ടക്കൈ നിവാസികൾ നേരിടുന്നത് നിരവധി പ്രശ്നങ്ങളാണ്. അതിലൊടുവിലത്തേതായി ഇഎംഐ ബ്ലാക്ക് ലിസ്റ്റിങ് എന്ന ഇടിത്തീ. ചൂരൽമല – മുണ്ടക്കൈ നിവാസികൾക്ക് ഇഎംഐ സൗകര്യം ലഭിക്കുന്നില്ല എന്നാണ് ഉയരുന്ന പരാതി.
ദുരന്തത്തിൽ സകലതും തകർന്ന മനുഷ്യർക്ക് ഒരുമിച്ച് പണം നൽകാൻ കഴിയാത്തതിനാൽ മൊബൈൽ ഫോൺ മുതൽ അവശ്യവസ്തുക്കൾ ഒന്നും വാങ്ങാൻ കഴിയാത്ത നിലയാണെന്ന് ഇവർ പറയുന്നു. ഫിനാൻസ് ഏജൻസികൾ ഈ പ്രദേശത്തെ ബ്ലാക്‌ലിസ്റ്റിൽ പെടുത്തിയതോടെ, മുഴുവൻ തുകയും ഒരുമിച്ച് നൽകാതെ സാധനങ്ങൾ വാങ്ങാനാവുന്നില്ലെന്ന് ദുരന്തബാധിതർ പറയുന്നു.
മുണ്ടക്കൈ, ചൂരൽമല നിവാസികൾ പിൻകോഡ് അടിക്കുമ്പൊയിൽ തന്നെ ഒന്നുകിൽ കാർഡ് ബ്ലോക്ഡ് എന്നോ അല്ലെങ്കിൽ പോളിസി റിജക്ടഡ് എന്നോ ആണ് മെഷീനിൽ തെളിയുന്നത്. ദുരന്തത്തിന്‍റെ ആഘാതത്തിൽ നിന്ന് പതിയെ കരകയറി വരുന്ന ദുരന്തബാധിതർക്ക് ഇരുട്ടടിയാവുകയാണ് ഇഎംഐ നിഷേധം.