തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടനും എൻഡിഎ സ്ഥാനാർഥിയുമായ ജി.കൃഷ്ണകുമാറിന്റെ കണ്ണിനു പരുക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി മുളവന കഠിനാംപൊയ്ക ജിത്തു ഭവനിൽ സനൽ പുത്തൻവിള (50) ആണ് അറസ്റ്റിലായത്. പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
പൊലീസ് തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് പരാമർശിച്ച് സിപിഎമ്മിനെ വിമർശിച്ച് പ്രസംഗിക്കുന്നതിനിടയിൽ സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്നു കാട്ടി കുണ്ടറ പൊലീസിൽ കൃഷ്ണകുമാർ പരാതി നൽകി. മൂർച്ചയുള്ള ആയുധം കൊണ്ടു തന്നെ ആക്രമിക്കുകയായിരുന്നു എന്നായിരുന്നു പരാതി ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസും സ്പെഷൽ ബ്രാഞ്ചും നടത്തിയ അന്വേഷണത്തിലാണു സനൽ പിടിയിലായത്. പരിക്കേറ്റ കൃഷ്ണകുമാർ കുണ്ടറ റെയിൽവേ സ്റ്റേഷനു സമീപത്തെ സ്വകാര്യ കണ്ണാശുപത്രിയിൽ എത്തി ചികിത്സ തേടിയിരുന്നു.
Read also: എറണാകുളത്ത് വൈദ്യുതി പോസ്റ്റും മരവും മേലേവീണ് സൈക്കിൾ യാത്രികനായ പത്തുവയസ്സുകാരന് ദാരുണാന്ത്യം