കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കണ്ണൂർ പാനൂരിലാണ് സംഭവം. പാനൂര്‍ കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. ഇന്ന് ഉച്ചയ്ക്ക് പാനൂര്‍ പൊയിലൂര്‍ മുത്തപ്പന്‍ മടപ്പുര ഉത്സവത്തിനിടെയാണ് ആക്രമണം ഉണ്ടായത്.
ഷൈജു ഉള്‍പ്പടെ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ഷൈജുവിനെ വെട്ടിപ്പരിക്കേല്പിക്കുകയും മറ്റ് നാല് ബിജെപി പ്രവര്‍ത്തകരെ മർദിക്കുകയും ചെയ്തിട്ടുണ്ട്. ഷൈജുവിന്റെ തലയ്ക്കാണ് വെട്ടേറ്റത്. ഇയാളെ ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. ഷൈജു അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം വിവരം. സംഭവ സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. ആക്രമണത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.









