News4media TOP NEWS
‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി സെക്രട്ടേറിയറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു: ജീവനക്കാരിക്ക് ഗുരുതര പരിക്ക്: ക്ലോസറ്റിന്റെ പകുതി ഭാഗം തകർന്നുവീണു സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന

തൃശൂരിൽ താമര വിരിഞ്ഞപ്പോള്‍ മൂന്നു പേരുടെ ചെവിയിൽ ചെമ്പരത്തിപൂ വിരിഞ്ഞു; പൂരം അട്ടിമറിച്ചത് എൽഡിഎഫെന്ന് ബിജെപി

തൃശൂരിൽ താമര വിരിഞ്ഞപ്പോള്‍ മൂന്നു പേരുടെ ചെവിയിൽ ചെമ്പരത്തിപൂ വിരിഞ്ഞു; പൂരം അട്ടിമറിച്ചത് എൽഡിഎഫെന്ന് ബിജെപി
September 3, 2024

തൃശൂര്‍: തൃശൂർ പൂരം വിവാദത്തിൽ എല്‍ഡിഎഫിനെതിരെ ആരോപണവുമായി ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി. പൂരം അലങ്കോലമാക്കിയതിന്‍റെ ഉത്തരവാദി എല്‍ഡിഎഫ് ആണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കെ കെ അനീഷ് കുമാര്‍ ആരോപിച്ചു. തൃശൂരിൽ താമര വിരിഞ്ഞപ്പോൾ മൂന്നു പേരുടെ ചെവിയിൽ ചെമ്പരത്തിപൂ വിരിഞ്ഞുവെന്നും അനീഷ് കുമാര്‍ പരിഹസിച്ചു.(bjp thrissur district committee on thrissur pooram controversy)

പൊലീസുമായി ചേര്‍ന്ന് ബിജെപി ഗൂഢാലോചന നടത്തിയെന്ന ആരോപണം ബാലിശമാണ്. പൊലീസുമായി ഗൂഢാലോചന നടത്തിയത് ഇടതുപക്ഷമാണ്. വിഎസ് സുനില്‍ കുമാറും റവന്യു മന്ത്രി കെ രാജനുമാണ് ഗൂഢാലോചന നടത്തിയത്. വിശ്വാസങ്ങളെ അവജ്ഞയോടെ കാണുന്ന ഇടത് മനസിലിരിപ്പിന്‍റെ പ്രതിഫലനമാണ് പൂരം കലക്കൽ എന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വത്സൻ തില്ലങ്കേരി തൃശൂർ പൂരം കാണാൻ വന്നാലെന്താണ് സംഭവിക്കുകയെന്നും അതെങ്ങനെ ഗൂഢാലോചനയാവുമെന്നും അനീഷ് കുമാര്‍ ചോദിച്ചു.

പൂരം പ്രശ്നം സുരേഷ് ഗോപി ഇടപെട്ടാണ് പരിഹരിച്ചത്. രാജനും സുനിലും പൊലീസിനെ ഉപയോഗിച്ച് പൂരം കലക്കുകയായിരുന്നു. പൂരം അട്ടിമറിച്ചതിന്‍റെ ഗുണം എന്തുകൊണ്ട് സുരേഷ് ഗോപിക്ക് മാത്രം കിട്ടി? തൃശൂരിൽ താമര വിരിഞ്ഞപ്പോൾ ടി.എൻ. പ്രതാപന്‍റെയും കെ. മുരളീധരന്‍റെ ഇപ്പോൾ വി.എസ്.സുനിൽ കുമാറിന്‍റെയും ചെവിയില്‍ ചെമ്പരത്തിപൂ വിരിഞ്ഞിരിക്കുകയാണെന്ന് അനീഷ് കുമാർ പരിഹസിച്ചു.

പിണറായി വിജയനാണ് തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഉത്തരവിറക്കിയത്. അതിന്‍റെ റിപ്പോര്‍ട്ട് സര്‍ക്കാരാണ് പുറത്തുവിടേണ്ടത്. പൂരം കലക്കലിൽ അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും അനീഷ് കുമാര്‍ ആവശ്യപ്പെട്ടു.

Related Articles
News4media
  • Kerala
  • News

തന്റെ ഭാര്യ ഷേർലി വളരെ ആരോഗ്യമുള്ള സ്ത്രീയായിരുന്നു, കോവിഡ് വാക്സിൻ എടുത്തശേഷം വൃക്കക്കും ഹൃദയത്തിനു...

News4media
  • Kerala
  • News
  • Top News

‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണി...

News4media
  • Kerala
  • Top News

സെക്രട്ടേറിയറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു: ജീവനക്കാരിക്ക് ഗുരുതര പരിക്ക്: ക്ലോസറ്റിന്റെ പകുത...

News4media
  • Kerala
  • News

സംസ്ഥാനത്ത് ഇന്നും വരും ദിവസങ്ങളിലും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ ...

News4media
  • Kerala
  • Top News

സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം

News4media
  • Kerala
  • News
  • Top News

തൃശൂ‍ർ പൂരം കലക്കിയതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന, പൊലീസിന് ഗുരുതര വീഴ്ച പറ്റി; വി എസ് സുനിൽ കുമാർ

News4media
  • Kerala
  • News
  • Top News

പോലീസിന്റെ ആ നീക്കം പാളി; കെ കെ അനീഷ്കുമാറിനെ സ്ഥിരം കുറ്റവാളിയാക്കിയ കേസ് റദ്ദാക്കി കോടതി

News4media
  • Kerala
  • News
  • Top News

തൃശൂർ പൂരം വിവാദം; കമ്മിഷണര്‍ അങ്കിത് അശോകനെ സ്ഥലം മാറ്റി, ആര്‍ ഇളങ്കോ തൃശൂർ കമ്മീഷണറാകും

News4media
  • Kerala
  • News
  • Top News

തൃശൂർ പൂരത്തിൽ പോലീസിന്റെ അനാവശ്യ ഇടപെടൽ; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]