മലിനീകരണത്തിനെതിരെ പ്രതിഷേധിക്കാൻ യമുനാ നദിയിൽ മുങ്ങി, ബിജെപി നേതാവ് കയറിവന്നത് എട്ടിന്റെ പണിയുമായി ! ഒടുവിൽ ആശുപത്രിയിലും

മലിനീകരണത്തിനെതിരെ പ്രതിഷേധിക്കാനാണ് മുന്നറിയിപ്പ് അവഗണിച്ച് നേതാവ് യമുനാ നദിയിൽ ഇറങ്ങിയത്. എന്നാൽ കിട്ടിയത് എട്ടിന്റെ പണിയാണ്.

ഡൽഹി ബിജെപി സംസ്ഥാന അധ്യക്ഷനാണ് പണി കിട്ടിയത്. പതഞ്ഞ് പൊങ്ങിയ യമുനയില്‍ മുങ്ങിയ വീരേന്ദ്ര സച്ച്ദേവ ചൊറിച്ചിലിനും ശ്വാസതടസത്തിനും ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.BJP leader who drowned in Yamuna has itching and difficulty in breathing

മലിനീകരണവും കാലാവസ്ഥ മാറ്റവും കൊണ്ട് പതഞ്ഞു പൊങ്ങിയ യമുനാനദിയിൽ ഇറങ്ങരുതെന്ന് വിദഗ്ധര്‍ മുന്നറിയപ്പ് നൽകിയിരുന്നു.

എന്നാൽ എന്തും ഓവറായാലേ ശ്രദ്ധക്കപ്പെടൂ എന്ന ലൈനിലായിരുന്നു നേതാവ്. നദീ ശുദ്ധീകരണ ഫണ്ട് ആംആദ്മി പാര്‍ട്ടി മുക്കി എന്ന് ആരോപിച്ച് സച്ച്ദേവ നുരഞ്ഞ് ഒഴുകിയ യമുനയില്‍ മുങ്ങുകയായിരുന്നു.

ഉടന്‍ പൊങ്ങിയെങ്കിലും വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന അവസ്ഥയിലായി കാര്യങ്ങൾ. പിന്നീടങ്ങോട്ട് വിശ്രമമുണ്ടായിട്ടില്ല. ചൊറിച്ചിലോട് ചൊറിച്ചില്‍.

ചൊറിച്ചിൽ അസഹ്യമായതിന്റെ പിന്നാലെ ശ്വാസതടസവും അനുഭവപ്പെട്ടതോടെ സഹികെട്ട് ആര്‍എംഎല്‍ ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുകയാണ് കക്ഷി.

എന്നാൽ ചൊറിഞ്ഞ് തളരില്ലെന്നും മലിനീകരണത്തിനും എഎപിക്കും എതിരായ പോരാട്ടം തുടരുമെന്നും സച്ച്ദേവ പറഞ്ഞു. കടുത്ത മലിനീകരണം മൂലം യമുനാ നദിയിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പുള്ളപ്പോഴാണ് നേതാവിന്റെ പ്രകടനം.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

സ്വർണ വിലയിൽ വൻകുതിപ്പ്

സ്വർണ വിലയിൽ വൻ കുതിപ്പ് തിരുവനന്തപുരം: ആഭരണ പ്രേമികളെ നിരാശയിലാഴ്ത്തി സംസ്ഥാനത്ത് സ്വർണവിലയിൽ...

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും ബംഗളൂരു: തെരുവുനായകള്‍ക്ക് എല്ലാ ദിവസവും ഭക്ഷണം നല്‍കുന്ന പദ്ധതിയുമായി...

നവജാത ശിശുവിനെ 50000 രൂപയ്ക്ക് വിറ്റു

നവജാത ശിശുവിനെ 50000 രൂപയ്ക്ക് വിറ്റു അസമിൽ നവജാത ശിശുവിനെ 50,000 രൂപയ്ക്ക്...

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ കൊച്ചി: പോക്‌സോ കേസില്‍ സിപിഐഎം നഗരസഭാ...

പോലീസുകാരനെ ഇഷ്ടികയ്ക്ക് അടിച്ചു വീഴ്ത്തി

പോലീസുകാരനെ ഇഷ്ടികയ്ക്ക് അടിച്ചു വീഴ്ത്തി പൂന്തുറയിൽ ഡ്യൂട്ടിക്കിടെ പോലീസുകാരന്റെ തലയിൽ ചുടുക്കട്ടകൊണ്ട്...

അമിത് ഷാ തിരുവനന്തപുരത്ത്

അമിത് ഷാ തിരുവനന്തപുരത്ത് തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തി....

Related Articles

Popular Categories

spot_imgspot_img