തിരഞ്ഞെടുപ്പ് തന്ത്രത്തിന് രാജീവ് ചന്ദ്രശേഖറിന്റെ പ്രൊഫഷണൽ ടച്ച്
കോട്ടയം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ബിജെപിയെ സജ്ജമാക്കാൻ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രൊഫഷണൽ സംഘത്തെ നിയോഗിച്ചു.
പാർട്ടി നേതാക്കളുടെ എതിർപ്പ് മറികടന്നാണ് എട്ട് സാങ്കേതിക വിദഗ്ധർ അടങ്ങുന്ന ഈ സംഘത്തെ രൂപീകരിച്ചത്. ‘ടീം വികസിതകേരളം’ എന്ന പേരിലാണ് സംഘം പ്രവർത്തിക്കുന്നത്.
സംഘത്തിന്റെ മുഴുവൻ ചെലവും രാജീവ് ചന്ദ്രശേഖർ തന്നെയാണ് വഹിക്കുന്നത്. പാർട്ടിക്കുള്ളിലും പുറത്തുമുള്ള സംഭവവികാസങ്ങൾ വിലയിരുത്തി, ആഴ്ചതോറും റിപ്പോർട്ടുകൾ സമർപ്പിക്കുകയാണ് ഇവർക്ക് നൽകിയ ചുമതല.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ വോട്ടുവിഭാഗ വിശകലനത്തിൽ ടീമിന്റെ കണക്കുകൾ കൃത്യമായിരുന്നുവെന്ന് വിലയിരുത്തപ്പെട്ടതിനെ തുടർന്ന് കൂടുതൽ ചുമതലകൾ ലഭിച്ചു.
‘സ്വകാര്യ ടീം’ മുഖേന പാർട്ടി നിയന്ത്രിക്കുന്നതിനെതിരെ ആദ്യം ചില നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ആർ.എസ്.എസ് മൗനം പാലിച്ചതോടെ പ്രതിരോധം ശമിച്ചു.
പാർട്ടി പ്രവർത്തനത്തിൽ സാങ്കേതികതയും പ്രൊഫഷണൽ മാനേജ്മെന്റും അനിവാര്യമാണെന്നതാണ് അധ്യക്ഷന്റെ നിലപാട്.
തദ്ദേശതിരഞ്ഞെടുപ്പിനും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിനുമായി ഈ സംഘത്തിന്റെ പങ്ക് നിർണായകമായിരിക്കുമെന്ന് സൂചന. 30 സംഘടനാ ജില്ലകളിൽ പ്രത്യേക ചുമതലകൾ നൽകിയിട്ടുണ്ട്.
വിജയസാധ്യതയെ അടിസ്ഥാനപ്പെടുത്തി തദ്ദേശസ്ഥാപനങ്ങളെ എ, ബി, സി വിഭാഗങ്ങളായി തിരിച്ച് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
പുതിയ അധ്യക്ഷന്റെ നേതൃത്വത്തിൽ ഈ നീക്കം ബിജെപിയുടെ സംഘടനാ ശൈലിയിൽ വലിയ മാറ്റം സൃഷ്ടിക്കുമെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ.
English Summary:
BJP Kerala president Rajeev Chandrasekhar has formed a professional team named “Team Vikasitha Kerala” to prepare the party for the upcoming local body and 2026 assembly elections. The eight-member team of technical experts reports directly to his office and submits weekly reports.
BJP-kerala-professional-team-rajiv-chandrasekhar
BJP, Kerala Politics, Rajeev Chandrasekhar, Local Election, Assembly Election









