ഞായറാഴ്ച്ച ഉച്ചയ്ക്ക് പ്രവർത്തനം ആരംഭിയ്ക്കുന്ന അബുദാബിയിലെ ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ ആരംഭച്ചടങ്ങുകൾക്ക് സി.എസ്.ഐ. മധ്യകേരളാ രൂപതാ ബിഷപ്പ് റവ.ഡോ.മലയിൽ സാബു കോശി ചെറിയാൻ നേതൃത്വം നൽകും. സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സൗഹാർദത്തിന്റെയും സന്ദേശമാണ് ചർച്ച് ഓഫ് സൗത്ത് ഇന്ത്യ പ്രചരിപ്പിയ്ക്കാൻ ശ്രമിയ്ക്കുന്നത്. ആരാധനാലയം നിർമിയ്ക്കാൻ ഭൂമിയും അംഗീകാരവും നൽകിയതിന് യു.എ.ഇ.യിലെ ഭരണാധികാരികളോട് നന്ദി പറയുന്നുവെന്ന് ചർച്ച് പരിപാലന സമിതി പ്രതികരിച്ചു.