ന്യൂഡല്‍ഹി: അഹമ്മദാബാദിലെ വിമാന ദുരന്തത്തിന് കാരണം എന്‍ജിനില്‍ പക്ഷിയിടിച്ചതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. വിമാനത്തിന്റെ രണ്ട് എന്‍ജിനുകളിലും പക്ഷി ഇടിച്ചതായി സംശയിക്കുന്നതായി ഡിജിസിഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ എ ഐ 171 വിമാനത്തിൽ പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് ആണ് എഞ്ചിനുകൾ പൂർണമായും നിശ്ചലമായെന്നും ഡിജിസിഎ വ്യക്തമാക്കി.
ഉച്ചക്ക് 13.39-ന് പറന്നുയര്‍ന്ന വിമാനത്തില്‍നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് അപായസന്ദേശം എത്തി. എന്നാല്‍, എടിസിയില്‍നിന്ന് തിരിച്ചുള്ള സന്ദേശങ്ങള്‍ മറുപടിയൊന്നുമുണ്ടായിരുന്നില്ലെന്നും ഡിജിസിഎ പറയുന്നു.
വിമാനം തകർന്ന് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി അടക്കം വിമാനത്തിലുണ്ടായിരുന്ന 241 പേർക്കും ജീവൻ നഷ്ടമായെന്ന് അധികൃതര്‍ വ്യക്തമാക്കി. മരിച്ചവരില്‍ മലയാളി യുവതിയും ഉൾപ്പെടുന്നു..
പെരുമ്പാവൂരിൽ കമ്പിപ്പാര ഉപയോഗിച്ച് എടിഎം കവർച്ച ശ്രമം; പ്രതി പിടിയിൽ
മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലാണ് വിമാനം തകര്‍ന്നുവീണത്. ഇതേ തുടർന്ന് ഹോസ്റ്റലില്‍ ഉണ്ടായിരുന്ന അഞ്ച് ജൂനിയര്‍ ഡോക്ടര്‍മാരും മരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിമാന ദുരന്തമാണ് നടന്നത്. സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787 8 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയില്‍ തകര്‍ന്നു വീഴുകയായിരുന്നു.
വിമാന ദുരന്തത്തിൽ പൊലിഞ്ഞത് 241 ജീവനുകൾ
ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം നടന്നത് . പത്തനംതിട്ട സ്വദേശിനിയായ കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ആര്‍.നായർ ആണ് മരിച്ച മലയാളി.
ഒമാനില്‍ നഴ്സായിരുന്ന രഞ്ജിതയ്ക്ക് യുകെയില്‍ ജോലി ലഭിച്ചിരുന്നു. ജോലിയില്‍ പ്രവേശിക്കാനായി യുകെയിലേക്കു പോകുമ്പോഴാണ് ദുരന്തം സംഭവിച്ചത്. ലണ്ടനിലേക്കു പോകാനായി കൊച്ചിയില്‍ നിന്ന് ഇന്നലെയാണ് രഞ്ജിത അഹമ്മദാബാദിലേക്ക് യാത്ര പുറപ്പെട്ടത്.
വിമാനത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. മരിച്ചവരിൽ 61 പേര്‍ വിദേശികളാണ്.
അതിതീവ്രമഴ വരുന്നു; റെഡ് അലര്‍ട്ട്
തിരുവനന്തപുരം: അതിതീവ്രമഴ വരുന്നു, റെഡ് അലര്‍ട്ട്. കേരളത്തില്‍ അതിതീവ്രയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
വടക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തോടും അതിനോട് ചേര്‍ന്നുള്ള തീരദേശ ഒഡിഷക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ജൂണ്‍ 14 -16 തീയതികളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂണ്‍ 12 മുതല്‍ 16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.Read more: അതിതീവ്രമഴ വരുന്നു; റെഡ് അലര്‍ട്ട്
Summary: വിമാന ദുരന്തം; വില്ലനായത് പക്ഷിയോ? Bird hit suspected as cause of Ahmedabad plane crash, says DGCA. Both engines likely struck by birds, according to official press release.