ആലപ്പുഴയിൽ കാക്കകൾ കൂട്ടത്തോടെ ചത്തതിന് കാരണം പക്ഷിപ്പനിയെന്ന് സ്ഥിരീകരിച്ചു. ഭോപ്പാൽ ലാബിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കേരളത്തില്‍ ആദ്യമായാണ് കാക്കകളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. (Bird flu confirmed in dead cows in Alappuzha)
ദിവസങ്ങൾക്ക് മുമ്പ് ആലപ്പുഴ മുഹമ്മയിലെ ചില ഭാഗങ്ങളിൽ കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടര്‍ന്ന് സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 2011-2012 കാലഘട്ടത്തില്‍ ഝാര്‍ഖണ്ഡ്, ഒഡീഷ, ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്ത് ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളില്‍ സന്ദര്‍ശിച്ച് പഠനം നടക്കുന്നതിന് വിദഗ്ധ സംഘത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. പഠനം നടത്തി രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിർദ്ദേശം.
Read More: കേന്ദ്രം അനുമതി നിഷേധിച്ചു; കാരണം വ്യക്തമല്ല; കുവൈത്ത് യാത്ര ഉപേക്ഷിച്ച് മന്ത്രി വീണ ജോർജ്