web analytics

യുഡിഎഫ് നടത്തുന്ന യാത്രയുടെ പേര് ‘അടിയുഗ യാത്ര’ എന്നാക്കണമെന്ന് ബിനോയ് വിശ്വം

യുഡിഎഫ് നടത്തുന്ന യാത്രയുടെ പേര് ‘അടിയുഗ യാത്ര’ എന്നാക്കണമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: യുഡിഎഫ് നടത്തുന്ന യാത്രയെ കടന്നാക്രമിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

 യുഡിഎഫിന്റെ യാത്രയുടെ പേര് ‘പുതുയുഗ യാത്ര’ എന്നതിനു പകരം ‘അടിയുഗ യാത്ര’ എന്ന് മാറ്റുന്നതാണ് കൂടുതൽ യോജിച്ചതെന്ന് അദ്ദേഹം പരിഹസിച്ചു.

എൽഡിഎഫ് തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് വർക്കലയിൽ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ആദ്യ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.

യുഡിഎഫിന്റെ ജാഥ കുറ്റ്യാടിയിൽ എത്തിയപ്പോൾ വടകര എം.പി ഷാഫി പറമ്പിലിനെ ആദ്യ പ്രസംഗത്തിനായി വിളിക്കാത്തതിനെ തുടർന്ന് ഉണ്ടായ പ്രതിഷേധം ചൂണ്ടിക്കാട്ടിയായിരുന്നു

 ബിനോയ് വിശ്വത്തിന്റെ വിമർശനം. സ്വന്തം യാത്രയ്ക്കകത്ത് പോലും ക്രമവും ഐക്യവും നിലനിർത്താൻ കഴിയാത്ത അവസ്ഥയിലാണ് യുഡിഎഫെന്ന് അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്റെ യാത്രയിൽ ജനങ്ങളുടെ ജീവിത പ്രശ്നങ്ങളെക്കുറിച്ചോ ഭാവിയെക്കുറിച്ചോ പറയാൻ ഒന്നുമില്ലെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. 

ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ നിന്ന് മാറി നേതാക്കളുടെ ആഭ്യന്തര തർക്കങ്ങളാണ് യാത്രയിൽ ഉയർന്നുവരുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

എൽഡിഎഫിന് മൂന്നാം തവണയും അധികാരം ലഭിക്കുമെന്നും, അതിന്റെ പ്രതിഫലനം വികസന മുന്നേറ്റ ജാഥയിലുടനീളം വ്യക്തമായി കാണാൻ കഴിയുന്നുണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

അതേസമയം, ബിനോയ് വിശ്വത്തിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി വടകര എം.പി ഷാഫി പറമ്പിൽ രംഗത്തെത്തി.

 പുതുയുഗ യാത്രയിൽ നേതാക്കളുടെ തിക്കും തിരക്കുമല്ല, ജനങ്ങളുടെ തിരക്കാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. യാത്ര മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ജനങ്ങൾ വലിയ തോതിൽ പങ്കെടുക്കുന്നതെന്നും ഷാഫി വ്യക്തമാക്കി.

യാത്രയ്ക്കിടെയുണ്ടായ തിക്കും തള്ളും സംബന്ധിച്ചുള്ള വാർത്തകളിൽ നേതാക്കളുടെ തിരക്ക് മാത്രമാണ് പ്രാധാന്യം നൽകിയതെന്നും, ജനങ്ങളുടെ പങ്കാളിത്തം കൂടി വാർത്തയാകണമെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

English Summary

CPI state secretary Binoy Viswam mocked the UDF yatra, saying it should be renamed “Adiyuga Yatra” instead of “Puthuyuga Yatra”. Speaking at the reception of the LDF Southern Region Development March in Varkala, he criticised UDF for internal disagreements and for failing to raise people’s real issues. In response, Vadakara MP Shafi Parambil said the UDF yatra is witnessing people’s participation rather than a crowd of leaders, and urged the media to highlight public support as well.

binoy-viswam-mocks-udf-yatra-shafi-parambil-response

Binoy Viswam, UDF yatra, LDF development march, Shafi Parambil, CPI, Kerala politics, Varkala, Thiruvananthapuram, political news, Malayalam news

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

മുടി വച്ചുപിടിപ്പിക്കാൻ ദന്തഡോക്ടർമാർ വേണ്ട; ചർമ്മരോഗ വിദഗ്ദ്ധർ ഹൈക്കോടതിയിൽ; വിശദീകരണം തേടി കോടതി

മുടി വച്ചുപിടിപ്പിക്കാൻ ദന്തഡോക്ടർമാർ വേണ്ട; ചർമ്മരോഗ വിദഗ്ദ്ധർ ഹൈക്കോടതിയിൽ; വിശദീകരണം തേടി...

ചേറിലും കല്ലിലും ആവേശം നിറയ്ക്കാൻ തൃശൂർ ഒരുങ്ങുന്നു… ‘ഫാസ്റ്റ്ട്രാക്ക് ഓഫ്‌ട്രാക്ക് ചാലഞ്ച്’; 2.5 ലക്ഷം സമ്മാനവുമായി ഓഫ്‌റോഡ് മത്സരം

ചേറിലും കല്ലിലും ആവേശം നിറയ്ക്കാൻ തൃശൂർ ഒരുങ്ങുന്നു… ‘ഫാസ്റ്റ്ട്രാക്ക് ഓഫ്‌ട്രാക്ക് ചാലഞ്ച്’;...

​”തോറ്റത് 38 വോട്ടിന്, ജയിച്ചത് 60,000-ത്തിന്!” 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷക്കണക്കുകൾ

​"തോറ്റത് 38 വോട്ടിന്, ജയിച്ചത് 60,000-ത്തിന്!" 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷക്കണക്കുകൾ 2021ലെ...

റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം

റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന്...

നേതൃത്വത്തെ വിമർശിച്ച് എൽദോസ് കുന്നപ്പിള്ളി

നേതൃത്വത്തെ വിമർശിച്ച് എൽദോസ് കുന്നപ്പിള്ളി കൊച്ചി: സീറ്റ് നിഷേധിച്ച നടപടിയിൽ അസന്തോഷം പ്രകടിപ്പിച്ച്...

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം തടയാനാവില്ലെന്ന് കോടതി

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം...

Related Articles

Popular Categories

spot_imgspot_img