web analytics

കെ.ഇ. ഇസ്മായിലിനെ രൂക്ഷമായി വിമർശിച്ച് ബിനോയ് വിശ്വം

കെ.ഇ. ഇസ്മായിലിനെ രൂക്ഷമായി വിമർശിച്ച് ബിനോയ് വിശ്വം

കൊച്ചി: കെ.ഇ. ഇസ്മായിലിനെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ ഇസ്മായിലിനോട് അനുഭാവപൂർണമായ നിലപാടുകളാണ് സ്വീകരിച്ചു വന്നത്. എന്നാല ഇസ്മായിലിന്റെ ഭാഗത്തുനിന്നും സമാനമായ നിലപാട് ഉണ്ടായിട്ടില്ല. സിപിഐയെ നിരന്തരം പ്രതിസദണ്ഡിയിലാക്കനാണ് ഇസ്മായിൽ ശ്രമിച്ചതെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

പാലക്കാട് ജില്ലയിൽ പാർട്ടിയെ കെട്ടിപടുത്തത് താനാണ് എന്നാണ് കെ. ഇ ഇസ്മായിലിൻ്റെ വാദം തെറ്റാണ്. അതിനു വേണ്ടി പരിശ്രെമിച്ച പല നേതാക്കളിൽ ഒരാൾ മാത്രമാണ് ഇസ്മായിൽ. പാർട്ടിയെ നിരന്തരം മാധ്യമങ്ങളിലൂടെ അവഹേളിച്ചു. എല്ലാവരുടെയും മൂക്ക് താഴേട്ടാണ് എന്ന് കെ. ഇ ഇസ്മായിൽ മനസിലാകണമെന്നും ബിനോയ് വിശ്വം പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐ പാലക്കാട് ജില്ലാ സമ്മേളനത്തിൽ വിളിക്കാത്തതിൽ കെ.ഇ. ഇസ്മായിൽ പരാതി ഉന്നയിച്ചിരുന്നു. സമ്മേളനം തുടങ്ങുന്ന സമയത്ത് ആയുർവേദ ചികിത്സയ്ക്കു പോകുകയാണെന്ന് ഇസ്മായിൽ ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തിരുന്നു.

സിപിഐ അംഗമായി തന്നെ ഞാൻ ജീവിക്കുന്നു, മരിക്കുമ്പോഴും അത് അങ്ങനെ തന്നെ ആയിരിക്കും…കെഇ ഇസ്മയിൽ ആത്മകഥ എഴുതുന്നു

പാലക്കാട്: മുതിർന്ന സിപിഐ നേതാവ് കെഇ ഇസ്മയിൽ ആത്മകഥ എഴുതുന്നു. കഴിഞ്ഞ ഏഴ് പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ അനുഭവങ്ങളായിരിക്കും ആത്മകഥയിലെന്നു ഇസ്മയിൽ വ്യക്തമാക്കി. പാർട്ടി, ജീവിതാനുഭവങ്ങളുടെ സത്യസന്ധമായ വിവരണങ്ങളായിരിക്കും പുസ്തകമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഞാൻ ആത്മകഥ എഴുതി തുടങ്ങിയിട്ടുണ്ട്. എന്നാൽ എന്നു പ്രസിദ്ധീകരിക്കുമെന്നു തീരുമാനിച്ചിട്ടില്ല. ഉടൻ തന്നെ അത് പുറത്തിറങ്ങും. പാർട്ടിക്കും പുറത്തുമുള്ള എന്റെ എല്ലാ അനുഭവങ്ങളും ആത്മകഥയിലുണ്ടാകും. ഏഴ് പതിറ്റാണ്ടായുള്ള പാർട്ടി പ്രവർത്തകനെന്ന നിലയിലുള്ള ജീവിതവും ഇതിൽഎഴുതുന്നുണ്ട്’- അദ്ദേഹം പറഞ്ഞു.

പാർട്ടിയിൽ നിന്നു കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് അദ്ദേഹം ആത്മകഥയുടെ കാര്യം വെളിപ്പെടുത്തിയത്.

എന്നാൽപാർട്ടി തീരുമാനത്തെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ജീവിതകാലം മുഴുവൻ ഞാൻ സി.പി.ഐക്കുവേണ്ടിയാണ് ജീവിച്ചത്. ഒരു സിപിഐ അംഗമായി തന്നെ ഞാൻ ജീവിക്കുന്നു. മരിക്കുമ്പോഴും അത് അങ്ങനെ തന്നെ ആയിരിക്കും’- അദ്ദേഹം വ്യക്തമാക്കി.

സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇസ്മയിൽ നടത്തിയ വിവാദ പ്രസ്താവനകളെ തുടർന്നാണ് പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അച്ചടക്ക നടപടി സ്വീകരിച്ചത്.

പി രാജുവിനെ പാർട്ടിയിൽ ഒതുക്കുന്നതിന് വ്യാജമായി സാമ്പത്തിക ആരോപണം ഉന്നയിക്കുകയായിരുന്നു എന്ന ആക്ഷേപമാണ് ഇസ്മയിലിനെതിരെ നടപടിക്ക് കാരണമായത്. എറണാകുളം ജില്ലാ കമ്മിറ്റി നൽകിയ പരാതിയിലാണ് സംസ്ഥാന എക്‌സിക്യൂട്ടിവിന്റെ നടപടി.

രാജുവിന്റെ കുടുംബം ഉന്നയിച്ച ആശങ്കകളെ പരോക്ഷമായി സാധൂകരിക്കുന്ന തരത്തിൽ പാർട്ടിക്കുള്ളിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന ആരോപണമാണ് ഇസ്മയിലിനെതിരെ ഉയർന്നത്.

സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി ഇസ്മായിലിനെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ സംസ്ഥാന എക്സിക്യൂട്ടീവ് അദ്ദേഹത്തിൽ നിന്നു വിശദീകരണം തേടിയെങ്കിലും മറുപടി തൃപ്തികരമല്ലെന്ന് കണ്ടെത്തിയാണ് സസ്പെൻഡ് ചെയ്തത്.

മുൻ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം, സംസ്ഥാന റവന്യൂ മന്ത്രി, രാജ്യസഭാ എംപി എന്നീ നിലകളിൽ പ്രവർത്തിച്ച ഇസ്മയിൽ വർഷങ്ങളായി പാർട്ടിയിൽ സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. അടുത്തിടെ സിപിഐ പാലക്കാട് ജില്ലാ കൗൺസിലിലെ ക്ഷണിതാവിന്റെ പദവിയിലേക്ക് അദ്ദേഹത്തെ തരം താഴ്ത്തിയിരുന്നു.

ENGLISH SUMMARY:

CPI State Secretary Binoy Viswam harshly criticizes senior leader K.E. Ismail, accusing him of consistently taking anti-party stances and attempting to corner the CPI publicly.

spot_imgspot_img
spot_imgspot_img

Latest news

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

Other news

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം ഇന്ന് ആരംഭിക്കുന്നു; കർശന നിയന്ത്രണങ്ങളും വിശേഷ പൂജകളും

പത്തനംതിട്ട:ശബരിമല തീർത്ഥാടകരുടെ ആകാംക്ഷയ്ക്കൊടുവിൽ മണ്ഡല-മകരവിളക്ക് ഇന്ന് വൈകീട്ട് ആരംഭിക്കുന്നു. വൈകിട്ട്...

എൽഡിഎഫ് കോർപ്പറേഷൻ പോരാട്ടത്തിന് സജ്ജം: കണ്ണൂർ–തൃശൂർ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

കൊച്ചി: കണ്ണൂർ, തൃശൂർ നഗരസഭാ കോർപ്പറേഷനിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി...

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു അഡിസ് അബാബ: എത്യോപ്യയിൽ മാർബഗ് വൈറസ്...

നീറ്റ് വിവാദം കനക്കുന്നു; ബില്ലിലെ അനുമതി വൈകിച്ചതിൽ സംസ്ഥാനത്തിന്റെ ശക്തമായ പ്രതികരണം

ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത വലിയ പ്രതിസന്ധി

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത...

Related Articles

Popular Categories

spot_imgspot_img