കൊട്ടാരക്കരയിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനു ദാരുണാന്ത്യം. കൊട്ടാരക്കര
നെല്ലിക്കുന്നം കൊച്ചാലുംമൂട്ടിൽ ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കൊച്ചാലുംമൂട് തിരുവാതിരയിൽ മധുസൂദനൻ പിള്ള (51) ആണ് മരിച്ചത്. കൊട്ടാരക്കര പാരിപ്പള്ളി റൂട്ടിൽ വന്ന തൃശ്ശൂർ സ്വദേശികൾ സഞ്ചരിച്ച കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഭാര്യ: സിന്ധു, മക്കൾ: കൃഷ്ണ പ്രിയ, ദേവികൃഷ്ണ. കൊട്ടാരക്കര മുനിസിപ്പൽ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനും സി.പി.ഐ.എം. തൃക്കണ്ണമംഗൽ ലോക്കൽ കമ്മിറ്റി അംഗവുമാണ് മധുസൂദനൻ പിള്ള.
