പത്തനംതിട്ട: ബൈക്ക് നിയന്ത്രണം വിട്ട് കെ.എസ്.ആര്‍.ടി.സി. ബസിലേക്ക് ഇടിച്ചുകയറി അപകടം. ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. പത്തനംതിട്ട വാര്യാപുരത്തിന് സമീപം ചിറക്കാലയിലാണ് അപകടമുണ്ടായത്. അപകടമൊഴിവാക്കാനായി വെട്ടിച്ച ബസ് മതിലില്‍ ഇടിക്കുകയും ചെയ്തു.(Bike rammed into KSRTC bus; Passenger seriously injured)
ശബരിമല സ്‌പെഷ്യല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ബസിന്റെ അടിയില്‍ കുടുങ്ങിയ ബൈക്ക് യാത്രക്കാരനെ അരമണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്.
ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അപകടത്തിൽപ്പെട്ടത് ആലപ്പുഴ സ്വദേശിയാണെന്നാണ് വിവരം.