കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു . കാഞ്ഞിരപ്പള്ളി ഇടക്കുന്നം തോക്കനാട്ട് ടോമിയുടെ മകൻ ആൽബിൻ തോമസ് ആണ് മരിച്ചത്. Bike collision in Kanjirapalli ends tragically for a native of Mukali
അപകടത്തിൽ ആൽബിൻ്റെ ബൈക്കുമായി കൂട്ടിയിടിച്ച വാഹനത്തിൽ സഞ്ചരിച്ചിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ സാജിദിനും പരിക്കേറ്റു. ഇയാളെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകീട്ട് 7:30 ആയിരുന്നു സംഭവം. മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്ന ആൽബിൻ തോമസ് പൂതക്കുഴിയിൽ വെച്ച് കെ.എസ്.ആർ.ടി.സി. ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിരെ കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന സാജിദിൻ്റെ ബൈക്കുമായി ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.