തൃശൂര്‍: ബൈക്കിൽ നിന്ന് തീപടർന്ന് യുവാവ് മരിച്ചു. തൃശൂർ കൊട്ടേക്കാട് ആണ് സംഭവം നടന്നത്. പേരാമംഗലം സ്വദേശി വിഷ്ണു (26) ആണ് മരിച്ചത്.(bike caught fire; youth died in thrissur)
കൊട്ടേക്കാട് പള്ളിയ്ക്ക് മുമ്പിൽ ഇന്നലെ ഒൻപതോടെയാണ് അപകടം നടന്നത്. മറിഞ്ഞ ബൈക്ക് ഉയർത്തിയ ശേഷം വീണ്ടും ഓൺ ചെയ്യുന്നതിനിടെയാണ് തീപടർന്നത്. ബൈക്ക് മറിഞ്ഞ സമയത്ത് ടാങ്കിൽ നിന്ന് ചോർന്ന ഇന്ധനത്തിന് തീ പിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായ പൊള്ളലേറ്റ വിഷ്ണു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
തൃശൂർ കോർപറേഷനിലെ മാലിന്യ സംസ്കരണ പ്ലാൻ്റിൽ താൽക്കാലിക ജീവനക്കാരനായിരുന്നു വിഷ്ണു. വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം നടന്നത്. തീ പിടുത്തത്തില്‍ ബൈക്ക് പൂർണമായും കത്തി നശിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
സമ്മേളനത്തിനായി വഴിയടച്ചുകെട്ടിയ സംഭവത്തിൽ ഒടുവിൽ തെറ്റു സമ്മതിച്ച് സിപിഎം; ‘അത്തരത്തിൽ സ്റ്റേജ് കെട്ടേണ്ടിയിരുന്നില്ലെന്ന അഭിപ്രായം പാർട്ടിക്കുണ്ട്’