ഇന്ന് വൈകിട്ട് 4.30 നാണ് അപകടം
തിരുവനന്തപുരം: ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തെരുവുനായ്ക്കൾ കുറുകെ ചാടി അപകടം. ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. മുതുവിള അരുവിപ്പുറം സ്വദേശി ചന്തു എന്ന് വിളിക്കുന്ന പ്രേംകുമാറിനാണ് പരിക്കേറ്റത്.(Bike accident; passenger critically injured)
നായ്ക്കൾ ചാടിയതിന് പിന്നാലെ ഇയാൾ നദിയിലേക്ക് വീഴുകയായിരുന്നു. കല്ലറ അരുവിപ്പുറം പാലത്തിൽ നിന്നനുമാണ് വീണത്. ഇന്ന് വൈകിട്ട് 4.30 നാണ് അപകടം നടന്നത്.
നദിയിലെ വെള്ളം ഇല്ലാത്ത പാറക്കെട്ടിലാണ് യാത്രക്കാരൻ വീണത്. ഗുരുതര പരിക്കേറ്റ പ്രേംകുമാർ നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സയിലാണ്.