ഇടുക്കി: കുളമാവിൽ പിക്കപ്പ് വാനിനു പിന്നിൽ ബൈക്കിടിച്ച് ഉണ്ടായ അപകടത്തിൽ 17 കാരൻ മരിച്ചു. നെടുംകണ്ടം ബാലഗ്രാം സ്വദേശി ഷാരൂഖ് ആണ് മരിച്ചത്. ഫുട്ബോൾ സെലക്ഷൻ ക്യാമ്പിന് തൊടുപുഴയിലേക്ക് പോകും വഴിയായിരുന്നു അപകടം നടന്നത്.(Bike accident; 17 year old boy died)
ഷാരൂഖ് ആണ് ബൈക്ക് ഓടിച്ചിരുന്നത്. അപകടത്തിൽ സഹയാത്രികനായ ബാലഗ്രാം സ്വദേശി അരവിന്ദി(16)നു പരുക്കേറ്റു. ഷാരൂഖിനെ ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് മരണം സംഭവിച്ചിരുന്നു. ഷാരിഖിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. കരുണാപുരം എൻഎസ്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ഷാരൂഖ്.