മലപ്പുറം: കരിപ്പൂര്‍ റണ്‍വേയുടെ നീളം കുറയ്ക്കും. റണ്‍വേ 2860 മീറ്ററില്‍ നിന്ന് 2540 മീറ്ററായാണ് ചുരുക്കുക. സുരക്ഷാ മേഖലയ്ക്ക് സ്ഥലം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് റണ്‍വേയുടെ നീളം കുറയ്ക്കുന്നത്. നീളം കുറയ്ക്കുന്നതോടെ വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാന്‍ കഴിയില്ല. റണ്‍വേയ്ക്കായി സര്‍ക്കാര്‍ 14.5 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്‍കാത്തതോടെയാണ് നടപടി.
ഭൂമി എറ്റെടുക്കാനുള്ള സമയപരിധി കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിച്ചിരുന്നു. തുടര്‍ന്ന് റണ്‍വേയുടെ നീളം കുറയ്ക്കാനുളള നടപടിക്രമങ്ങള്‍ അറിയിക്കാന്‍ വിമാനത്താവള ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
റണ്‍വേയുടെ നീളം കുറയ്ക്കുന്നത് നിലവിലെ വിമാന സര്‍വീസുകളെ സാരമായി ബാധിക്കും. വിദേശ രാജ്യങ്ങളിലേക്കുള്‍പ്പടെ സര്‍വീസ് നടത്തുന്ന എ321 വിമാനങ്ങള്‍ക്കും വൈഡ് ബോഡി വിമാനങ്ങളും ലാന്‍ഡ് ചെയ്യാന്‍ കഴിയില്ല.