web analytics

വലിപ്പത്തിലും രുചിയിലും കേമൻ; ഗോതീശ്വരം കടുക്ക പറിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം രൂക്ഷം

വലിപ്പത്തിലും രുചിയിലും കേമൻ; ഗോതീശ്വരം കടുക്ക പറിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം രൂക്ഷം

ബേപ്പൂർ: ഗോതീശ്വരം പ്രദേശത്ത് ചെങ്കൽപ്പാറകളിൽ വളരുന്ന കടുക്ക (കല്ലുമ്മക്കായ) പറിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമാകുകയാണ്.

ഗോതീശ്വരം കടുക്ക തൊഴിലാളികളും ചില പ്രദേശവാസികളും തമ്മിലുള്ള അഭിപ്രായവ്യത്യാസം കടുക്ക മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

കരയിൽ നിന്ന് കടലിലേക്കായി രണ്ട് കിലോമീറ്റർ നീളത്തിലും 60 മീറ്റർ വീതിയിലുമുള്ള ചെങ്കൽപ്പാറകളിലാണ് ഗോതീശ്വരം കടുക്ക വളരുന്നത്.

വലിപ്പത്തിലും രുചിയിലും വ്യത്യസ്തതയുള്ളതിനാൽ ഇവയ്ക്ക് വലിയ ഡിമാന്റാണ്.

എന്നാൽ ചില പ്രദേശവാസികൾ പൂർണ വളർച്ചക്ക് മുമ്പ് കടുക്ക കുഞ്ഞുങ്ങളെ വെട്ടിത്തുറന്ന് കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കുകയാണെന്ന് ആരോപിച്ച് തൊഴിലാളികൾ ബേപ്പൂർ പൊലീസ്, കോസ്റ്റൽ പൊലീസ്, ഫിഷറീസ് വകുപ്പുകൾക്ക് പരാതി നൽകിയിരുന്നു.

അതേസമയം, വിൽക്കാനല്ല, സ്വന്തം ആവശ്യത്തിനാണ് കടുക്ക പറിക്കുന്നതെന്നും പൂർണ വളർച്ചയെത്തുമ്പോൾ പുറത്തുനിന്നുള്ളവർ വന്ന് വലിയ തോതിൽ കടുക്ക പറിച്ചെടുക്കുന്നതാണ് പ്രശ്നമെന്നും പ്രദേശവാസികൾ പറയുന്നു.

സാധാരണ 4 ഇഞ്ച് വരെ വലുപ്പമുള്ള കടുക്കയാണ് പൂർണ വളർച്ചയിലുള്ളത്. ഏപ്രിൽ–മെയ് മാസങ്ങളിലാണ് പ്രധാന വിളവെടുപ്പ് നടക്കുന്നത്.

50 കിലോ വരുന്ന ഒരു ചാക്ക് കടുക്ക കുഞ്ഞുങ്ങൾ 1,500 രൂപയ്ക്കാണ് ചിലർ വിറ്റഴിക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ ഒരൊറ്റ ചാക്ക് കുഞ്ഞുങ്ങൾ പത്ത് ചാക്ക് പൂർണ വലുപ്പത്തിലുള്ള കടുക്കയായി വളരുമെന്ന് തൊഴിലാളികൾ പറയുന്നു.

കടുക്ക കുഞ്ഞുങ്ങളെ പിടിച്ചുമാറ്റുന്നതിനാൽ ഗോതീശ്വരം പ്രദേശത്ത് കടുക്കയുടെ ഭാവി തന്നെ ഭീഷണിയിലാണെന്ന് തൊഴിലാളികൾ ആശങ്കപ്പെടുന്നു.

ഈ സാഹചര്യം മറ്റു പ്രദേശങ്ങളിൽ കടുക്ക പറിക്കാനെത്തുന്ന ഗോതീശ്വരം തൊഴിലാളികൾക്കുമെതിരെ എതിർപ്പുണ്ടാക്കുന്നുണ്ട്.

സ്റ്റേഷനിൽ വിളിച്ചുചേർത്ത യോഗത്തിൽ, ആവശ്യക്കാർക്ക് അളവ് കണക്കാക്കാതെ കടുക്ക പറിക്കാമെന്ന് പൊലീസ് അഭിപ്രായപ്പെട്ടെങ്കിലും, കടുക്ക കുഞ്ഞുങ്ങളുടെ വേട്ട തുടർന്നാൽ കടുക്ക പൂർണമായും നഷ്ടപ്പെടുമോയെന്ന ഭയം മേഖലയിലാകെ നിലനിൽക്കുന്നു.

🔶 English Summary

In Beypore’s Gothiswaram area, a dispute has intensified over harvesting mussels (kadukka) growing on the coastal laterite rocks. Mussel workers accuse some locals of illegally collecting young mussels before they mature and selling them cheaply. Locals counter that they collect only for personal use and that outsiders harvest the mussels in bulk once they reach full size.

Mature mussels reach about 4 inches, with peak harvesting in April–May. A 50-kg sack of young mussels is reportedly sold for ₹1,500, but workers note that one sack of young mussels can grow into ten sacks of full-grown mussels in three months. Overharvesting of juvenile mussels, they fear, may wipe out mussel populations. Police have stated that harvesting can continue without strict quantity limits, causing further tension.

beypore-gothiswaram-mussel-harvesting-dispute

Beypore, Gothiswaram, Kadukka, Mussel Harvesting, Kerala Fisheries, Beypore Dispute, Coastal Issues, Marine Resources, Fisherfolk Conflict, Kozhikode News

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

വി.ഡി. സതീശന്റെ വീഡിയോ ഫെയ്‌സ്ബുക്ക് തിരിച്ചുനൽകി; നീക്കം ചെയ്തത് അബദ്ധത്തിലെന്ന് വിശദീകരണം

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിവാദമായ അഭിമുഖ വീഡിയോ ഫെയ്‌സ്ബുക്കിൽ...

ഐപിഎൽ പൂരം നാളെ മുതൽ! ഇത്തവണ കളി മാറും, കളം നിറയും!

ഐപിഎൽ പൂരം നാളെ മുതൽ! ഇത്തവണ കളി മാറും, കളം നിറയും! ബെംഗളൂരു:...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പത്തിലേറെ കുത്തുകൾ, അരുംകൊല; അവിഹിതബന്ധം ചോദിക്കാനെത്തിയവർക്ക് ദാരുണാന്ത്യം! 16-കാരന്റെ ക്രൂരതയിൽ ഞെട്ടി നഗരം

പത്തിലേറെ കുത്തുകൾ, അരുംകൊല; അവിഹിതബന്ധം ചോദിക്കാനെത്തിയവർക്ക് ദാരുണാന്ത്യം! 16-കാരന്റെ ക്രൂരതയിൽ ഞെട്ടി...

കനിമൊഴി മത്സരിക്കണമെന്ന ആവശ്യം ശക്തം; ഡി.എം.കെ പട്ടികയ്ക്ക് മുന്നോടിയായി ചർച്ചകൾ ചൂടുപിടിക്കുന്നു

കനിമൊഴി മത്സരിക്കണമെന്ന ആവശ്യം ശക്തം; ഡി.എം.കെ പട്ടികയ്ക്ക് മുന്നോടിയായി ചർച്ചകൾ ചൂടുപിടിക്കുന്നു കനിമൊഴി...

വിനീത് അമ്മയ്ക്ക് ഫോൺ വാങ്ങി കൊടുത്തു, പണി കിട്ടിയത് എനിക്ക്! എം. മോഹനന്റെ കുറിപ്പ് വൈറലാകുന്നു

സിനിമയിലെ വെള്ളിവെളിച്ചത്തിനിടയിലും സാധാരണക്കാരന്റെ ജീവിതത്തെയും റേഷൻ കടയിലെ ആ നാല് കിലോ...

Related Articles

Popular Categories

spot_imgspot_img