നടുറോഡിൽ കത്തിയമർന്നത് പത്ത് കോടി രൂപ വിലമതിയ്ക്കുന്ന ലംബോർഗിനി

നടുറോഡിൽ കത്തിയമർന്നത് പത്ത് കോടി രൂപ വിലമതിയ്ക്കുന്ന ലംബോർഗിനി

ബെംഗളൂരു: നഗരമധ്യത്തിൽ പത്ത് കോടി രൂപ വിലമതിയ്ക്കുന്ന ലംബോർഗിനി കാറിന് തീപിടിച്ചു. കർണാടകയിലെ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സഞ്ജീവിന്റേതാണ് കാർ. കുടുംബമായി യാത്ര ചെയ്യവെ കുണ്ടനഹള്ളി സിഗ്നലിന് സമീപത്തു വച്ചാണ് വാഹനത്തിൽ നിന്നും തീ ഉയർന്നത്. അഗ്നിബാധയെ തുടർന്ന് സഞ്ജീവും കുടുംബവും കാറിനകത്ത് അകപ്പെട്ടു. തു‌‌ടർന്ന് അടുത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരാണ് കാറിനകത്ത് ഉണ്ടായിരുന്നവരെ രക്ഷിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.

ലംബോർ​ഗിനി അവന്റഡോർ സ്പോർട്സ് കാറിന്റെ എൻജിൻ ഭാഗത്ത് നിന്നുമാണ് തീ ഉയർന്നത്. തീപിടുത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്തിയിട്ടില്ല. പിന്നീട് വഴിയാത്രക്കാരെത്തി വെള്ളമൊഴിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ പരിക്കുകളോന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്ത്യൻ റോഡുകളിൽ ലംബോർഗിനി കാറുകൾക്ക് തീപിടിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം ഡിസംബറിൽ, മുംബൈയിൽ ലംബോർഗിനിയുടെ റെവൽട്ടോ കാറിന് കോസ്റ്റൽ റോഡിൽ വച്ച് തീ പിടിച്ചിരുന്നു.

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂർ എംസി റോഡിൽ വാഴപ്പിള്ളിയിൽ ആയിരുന്നു സംഭവം നടന്നത്. ഞായറാഴ്ച രാത്രിയിലാണ് സഞ്ചരിക്കുന്നതിനിടെ വാഹനത്തിന് തീപിടിച്ചത്.

പായിപ്ര സൊസൈറ്റി പടി സ്വദേശി എൽദോസിന്റെ കാറിനാണ് തീപിടിച്ചത്. ഇയാൾ മൂവാറ്റുപുഴയിൽ നിന്ന് പെരുമ്പാവൂർ ഭാഗത്തെയ്ക്ക് പോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി വാഹനത്തിന് തീപിടിച്ചത്.

പുക ഉയരുന്നത് കണ്ട ഉടൻ തന്നെ എൽദോസ് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. അപകടത്തിന് പിന്നാലെ മൂവാറ്റുപുഴ ഫയർ ഫോഴ്സ് സ്ഥലത്തെത്തുകയും തീ അണയ്ക്കുകയും ചെയ്തു.

വാഹനം പൂർണ്ണമായും കത്തി നശിച്ചു. തീപിടുത്തതിന്റെ കാരണം അവ്യക്തമാണ്.

ബൈക്കിന് തീപിടിച്ചു; യുവാവ് മരിച്ചു

പത്തനംതിട്ട: ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചതിനെത്തുടർന്ന് പൊള്ളലേറ്റ ചികിത്സയിലാരുന്ന യുവാവ് മരിച്ചു. പത്തനംതിട്ട അങ്ങാടിക്കൽ തെക്ക് സ്വദേശി രാജനാണ് മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച വർക് ഷോപ്പിലേക്ക് പോകവേ പറക്കോട് ബ്ലോക്ക് ഓഫീസിന് സമീപത്ത് വെച്ചാണ് രാജൻ ഓടിച്ചിരുന്ന ഇരു ചക്രവാഹനത്തിന് തീപിടിച്ചത്.

അറ്റകുറ്റപ്പണികൾക്കായി ബൈക്ക് വർക്ക് ഷോപ്പിലേക്ക് കൊണ്ടുപോകുന്നതിനിടെ തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ആയിരുന്നു അപകടം. അപ്രതീക്ഷിതമായി ബൈക്കിന് തീപിടിച്ചതിനാൽ രാജന് ബൈക്കിൽ നിന്ന് ഇറങ്ങാനായില്ല.

ഇതോടെ ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറിനെ നേതൃത്വത്തിലുള്ള സംഘമാണ് രാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബ്ലോക്ക് പഞ്ചായത്തിന്റെ വാഹനത്തിൽ അടൂർ ജനറൽ ആശുപത്രിൽ പ്രവേശിപ്പിച്ച രാജന്റെ നില അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സ നൽകാനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

വൈദ്യുത ബസിന് തീപിടിച്ചു; 21 യാത്രക്കാർക്ക് പരിക്ക്

കോയമ്പത്തൂർ: സ്വകാര്യ വൈദ്യുത ബസിന് തീപ്പിടിച്ചതിനെത്തുടർന്ന് 21 പേർക്ക് പരിക്കേറ്റു. തിരുച്ചിറപ്പള്ളിയിൽ നിന്നും കോയമ്പത്തൂരിലേക്ക് 24 യാത്രക്കാരുമായി വന്ന ബസിനാണ് തീപ്പിടിച്ചത്. കരുമത്തംപട്ടിക്ക് സമീപത്തു വെച്ചാണ് അപകടം.

ശനിയാഴ്ച രാത്രിയിൽ യാത്ര തിരിച്ച ബസിനു ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ തീപിടിക്കുകയായിരുന്നു. കരുമത്തംപട്ടിയിൽ എത്തിയപ്പോൾ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മീഡിയനിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിലാണ് ബസിനു തീപിടിച്ചത്.

അപകട സമയത്ത് അതുവഴി വന്ന ലോറി ഡ്രൈവർമാരായ വിരുദുനഗർ തിരുച്ചുളി സ്വദേശികളായ സി. ശബരിമല (29), എം. രമേശ് (29) എന്നിവർ ചേർന്ന് ബസിന്റെ ഗ്ലാസുകൾ തകർക്കുകയും യാത്രികരെ രക്ഷപ്പെടുത്തുകയും ചെയ്തു.

മറ്റു വഴിയാത്രക്കാർ കൂടി ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. ആരുടെ പരിക്കുകളും ഗുരുതരമല്ല.

തീ പിന്നീട് ആളിപ്പടർന്നു. പിന്നാലെ സൂളൂരിൽ നിന്നും കരുമത്തംപട്ടിയിൽ നിന്നും എത്തിയ അഗ്നിശമനസേന തീയണച്ചു. സംഭവത്തിൽ കരുമത്തംപട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

കോട്ടയം-കുമളി റോഡിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു

കോട്ടയം – കുമിളി റോഡിൽ പെരുവന്താനം ചുഴിപ്പിൽ ഓടിക്കൊണ്ടിരുന്ന എസ്. യു.വി. കാറിന് തീ പിടിച്ചു. തുടർന്ന് പീരുമേട് അഗ്നി രക്ഷാ നിലയത്തിൽ നിന്ന് എത്തിയ സംഘം തീ നിയന്ത്രണ വിധേയമാക്കി.

കാർ നടുറോഡിൽ നിന്നു കത്തിയതോടെ ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.കൊല്ലം കൊട്ടാരക്കര പുത്തൂർ സ്വദേശികളാണ് വാഹനത്തിൽ സഞ്ചരിച്ചിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.

English Summary/:

A ₹10 crore Lamborghini owned by social media influencer Sanjeev caught fire near Kundalahalli Signal, Bengaluru. The vehicle was carrying family members when the incident occurred.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം അടിമാലി: മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു. കന്നിമല...

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും വാഷിങ്ടൺ:...

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി തൃശൂർ: കനത്ത മഴ...

Related Articles

Popular Categories

spot_imgspot_img