web analytics

ഒരു ലിറ്ററിൽ മായം ചേർക്കുമ്പോൾ മൂന്നു ലിറ്ററാകും…വ്യാജ നെയ്, ദമ്പതികൾ അറസ്റ്റിൽ

ഒരു ലിറ്ററിൽ മായം ചേർക്കുമ്പോൾ മൂന്നു ലിറ്ററാകും…വ്യാജ നെയ്, ദമ്പതികൾ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ വ്യാജ നെയ് നിർമ്മിച്ച് വിപണനം നടത്തിയ റാക്കറ്റുമായി ബന്ധപ്പെട്ട് ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

മൈസൂരു സ്വദേശികളായ ശിവകുമാറിനെയും ഭാര്യ രമയെയും സെൻട്രൽ ക്രൈംബ്രാഞ്ചാണ് (CCB) പിടികൂടിയത്.

നന്ദിനി ബ്രാൻഡിന്റെ പേരിൽ കർണാടക സഹകരണ പാൽ ഉൽപാദക ഫെഡറേഷന്റെ (KMF) ഉൽപ്പന്നമായ നെയ് വ്യാജമായി നിർമ്മിച്ച് വിൽപ്പന നടത്താൻ ഈ ദമ്പതികൾ ഒരു സ്വകാര്യ നിർമ്മാണ യൂണിറ്റ്പ്രവർത്തിപ്പിച്ചിരുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

റെയ്ഡിനിടെ വ്യാജ നെയ്യ് വൻതോതിൽ നിർമ്മിക്കാനുപയോഗിച്ച ഹൈടെക് യന്ത്രങ്ങളടക്കമുള്ള ഉപകരണങ്ങൾ പൊലീസ് കണ്ടെത്തി. ദമ്പതികളുടെ ബാങ്ക് അക്കൗണ്ടുകളിലെ 60 ലക്ഷം രൂപയും സിസിബി മരവിപ്പിച്ചിട്ടുണ്ട്.

ഈ കേസിൽ നേരത്തെ തന്നെ മഹേന്ദ്ര, മകൻ ദീപക്, തമിഴ്നാട്ടിൽനിന്ന് മായം ചേർത്ത നെയ്യ് എത്തിച്ചതിന് മേൽനോട്ടം വഹിച്ച മുനിരാജു, ഡ്രൈവർ അഭി അരസു എന്നിവരടക്കം നാല് പേര്‍ അറസ്റ്റിലായിരുന്നു.

സിസിബിയും കെഎംഎഫിന്റെ വിജിലൻസ് വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിൽ ഇവരെയാണ് ആദ്യം പിടികൂടിയത്.

റെയ്ഡിനിടെ 1.26 കോടിയുടെ വില വരുന്ന 8,136 ലിറ്റർ മായം ചേർത്ത നെയ്യ്, നാല് വാഹനങ്ങൾ, തേങ്ങയും പാം ഓയിലും അടങ്ങുന്ന ശേഖരങ്ങളും പിടിച്ചെടുത്തു.

മൂന്നു ലിറ്റർ വ്യാജനെയ്യിൽ ഒരു ലിറ്റർ യഥാർത്ഥ നെയ്യ് കലർത്തിയാണ് ഉൽപ്പന്നം ‘നന്ദിനി’ ലോഗോ പതിച്ച പാക്കറ്റുകളിലും ബോട്ടിലുകളിലും പായ്ക്ക് ചെയ്തത്.

തുടർന്ന് ബംഗളൂരു നഗരത്തിലെ നന്ദിനി ഔട്ട്‌ലെറ്റുകൾക്കും മൊത്ത-ചില്ലറ കടകൾക്കും വിതരണം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.

സിസിബിയും കെഎംഎഫ് വിജിലൻസ് വിഭാഗവും രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചാമരാജ്പേട്ടയിലെ നഞ്ചമ്പ അഗ്രഹാരയിൽ സ്ഥിതിചെയ്യുന്ന

കൃഷ്ണ എന്റർപ്രൈസസ് അടക്കമുള്ള ഗോഡൗണുകളിലും കടകളിലും റെയ്ഡ് നടത്തിയായിരുന്നു മുഴുവൻ സംഘത്തെയും കുടുക്കിയത്.

🔶 English Summary

A couple from Mysuru, Shivakumar and his wife Rama, were arrested in Bengaluru for running a large-scale fake ghee manufacturing unit using the “Nandini” brand name of the Karnataka Milk Federation (KMF). The Central Crime Branch raided the facility and seized advanced machinery used for producing adulterated ghee, along with ₹60 lakh frozen from their bank accounts. Earlier, four others—including a KMF distributor and suppliers of adulterated ghee—had also been arrested. Authorities seized 8,136 liters of fake ghee worth ₹1.26 crore, vehicles, and large quantities of coconut and palm oil. The racket mixed one liter of real ghee with three liters of fake product and distributed it to Nandini outlets and retail shops across Bengaluru.

bengaluru-fake-ghee-racket-couple-arrested

Bengaluru, Fake Ghee Racket, Nandini, KMF, Crime News, Food Adulteration, CCB, Karnataka

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

റോക്കറ്റ് പോലെ കുതിച്ച് സ്വർണവില! ഈ മാസത്തെ ഉയർന്ന നിരക്കിൽ

റോക്കറ്റ് പോലെ കുതിച്ച് സ്വർണവില! ഈ മാസത്തെ ഉയർന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത്...

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ പത്തനംതിട്ട: ജി.എസ്.ടി...

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ തൃശൂർ: രാജ്യത്തെ പല ഇതരസംസ്ഥാനങ്ങളിൽ ലക്ഷത്തിലധികം...

കോതമംഗലവും കുട്ടനാടും യു ഡി എഫിന് തീരാ തലവേദന; രണ്ട് സീറ്റുകൾക്ക് പിന്നാലെ 3 പാർട്ടികൾ

കോതമംഗലവും കുട്ടനാടും യു ഡി എഫിന് തീരാ തലവേദന; രണ്ട് സീറ്റുകൾക്ക്...

ഭർത്താവുമായി വഴക്കിട്ട് പത്തുമാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത് കൊന്ന ശേഷം യുവതി ജീവനൊടുക്കി

ഭർത്താവുമായി വഴക്കിട്ട് പത്തുമാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത് കൊന്ന ശേഷം...

Related Articles

Popular Categories

spot_imgspot_img