web analytics

പതിമൂന്നുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി; പ്രതികൾക്ക് നേരെ വെടിയുതിർത്ത് പോലീസ്

പതിമൂന്നുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി; പ്രതികൾക്ക് നേരെ വെടിയുതിർത്ത് പോലീസ്

ബെംഗളൂരു: ബെംളൂരുവിൽ പതിമൂന്ന് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെടിവെച്ചു കീഴ്പ്പെടുത്തി പൊലീസ്. പ്രധാന പ്രതികളുടെ മുട്ടിന് താഴെയാണ് വെടിയേറ്റത്. പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ അവർ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് സ്വയരക്ഷയ്ക്കായാണ് പോലീസ് വെടിയുതിർത്തതെന്നാണ് വിശദീകരണം.

ക്രൈസ്റ്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി നിശ്ചിതിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചുകളഞ്ഞ ഗുരുമൂർത്തി, ഗോപികൃഷ്ണൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിലൊരായ ഗുരുമൂർത്തി, ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് പോലീസ് പറഞ്ഞു. ഇയാൾ ആൺകുട്ടിയുടെ വീട്ടിൽ സ്പെയർ ഡ്രൈവറായി ജോലി ചെയ്തിരുന്നു.

ബുധനാഴ്ച വൈകുന്നേരമായിരുന്നു അരക്കെരെയിലെ ശാന്തിനികേതൻ ലേഔട്ടിൽ ട്യൂഷൻ ക്ലാസുകൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നിശ്ചിതിനെ ഇവർ തട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം വിജനമായ ഒരു സ്ഥലത്ത് നിന്ന് കണ്ടെത്തി. കുട്ടിയെ വിട്ടയക്കാൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് കുടുംബത്തിന് നേരത്തെ ഫോൺകോൾ വന്നിരുന്നു. കുടുംബം ഈ ആവശ്യം നിറവേറ്റാൻ തയ്യാറായിട്ടും, പൊലീസിന്റെ വേഗത്തിലുള്ള പ്രതികരണവും ഉണ്ടായിരുന്നിട്ടും, സ്ഥിതിഗതികൾ ദാരുണമായി മാറുകയായിരുന്നു.

പ്രതികൾ കീഴടങ്ങാതിരിക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തപ്പോൾ, പി‌എസ്‌ഐ അരവിന്ദ്കുമാർ രണ്ട് റൗണ്ട് വെടിയുതിർക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ഗുരുമൂർത്തിയുടെ ഇടതുകാലിലും വലതുകാലിലുമാണ് പരിക്കേറ്റത്. ഗോപാലകൃഷ്ണൻ ഇൻസ്പെക്ടർ കുമാരസ്വാമിയെ കത്തി ഉപയോ​ഗിച്ച് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം സ്വയരക്ഷയ്ക്കായി ഗോപാലകൃഷ്ണന്റെ വലതുകാലിലേക്ക് വെടിയുതിർക്കുകയായിരുന്നു.

പ്രതികളെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്ത് പ്രാഥമിക ചികിത്സയ്ക്കായി ജയനഗർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പരിക്കേറ്റ പൊലീസ് ഇൻസ്പെക്ടർ കുമാരസ്വാമി, പിഎസ്ഐ അരവിന്ദ് കുമാർ എന്നിവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടർന്ന് പിതാവിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മൃതദേഹം കത്തിക്കാൻ ശ്രമിച്ചത് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആണ് കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ കുട്ടിയുടെ കത്തിയ നിലയിലുള്ള മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

കുട്ടിയെ തട്ടിക്കൊണ്ടു പോയി; ആവശ്യപ്പെട്ടത് 5 ലക്ഷം; പണം നൽകാതെ പോലീസിൽ പരാതി നൽകി; 13 വയസ്സുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; സംഭവം ബെംഗളൂരുവിൽ

ബെംഗളൂരു∙ ദിവസങ്ങൾക്ക് മുൻപ് കാണാതായ 13 വയസ്സുകാരന്റെ മൃതദേഹം വിജനമായ പ്രദേശത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. എട്ടാം ക്ലാസ് വിദ്യാർഥിയായ നിഷ്ചിത്തിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ബുധനാഴ്ച ട്യൂഷന് പോയി മടങ്ങിവരുമ്പോഴാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ പിതാവ് സ്വകാര്യ കോളജിലെ പ്രഫസറാണ്.

രാത്രി ഏഴുമണിയായിട്ടും കുട്ടിയെ കാണാതായതോടെ കുടുംബം ട്യൂഷൻ സെന്ററിൽ വിളിച്ച് അന്വേഷിച്ചു. സെന്ററിൽനിന്ന് കൃത്യസമയത്ത് പോയതായി ഉടമ അറിയിച്ചു. തിരച്ചിലിനിടെ കുട്ടിയുടെ സൈക്കിൾ അടുത്തുള്ള പാർക്കിൽ നിന്ന് കണ്ടെത്തുകയായിരുന്നു. അതിനിടെ മാതാപിതാക്കൾക്ക് അജ്ഞാത വ്യക്തിയിൽനിന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. കുട്ടിയെ വിട്ടു തരണമെങ്കിൽ 5 ലക്ഷംരൂപ നൽകണമെന്നായിരുന്നു ആവശ്യം. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. തിരച്ചിൽ നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

English Summary:

Police in Bengaluru shot and arrested two suspects in the murder of a 13-year-old boy who was kidnapped and later killed. The suspects were injured in the legs after allegedly attacking officers with weapons during the arrest attempt.

spot_imgspot_img
spot_imgspot_img

Latest news

കേരളത്തെ നടുക്കിയ സജിത വധക്കേസ്; പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി; ശിക്ഷ വ്യാഴാഴ്ച

സജിത വധക്കേസ്; പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി പാലക്കാട്: നെന്മാറയിൽ...

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല മക്കൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ...

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

Other news

ഉയരങ്ങളിലേക്ക് കത്തിക്കയറി സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് പവന് 2,400 രൂപ; ചരിത്രത്തിൽ ആദ്യം

കത്തിക്കയറി സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് പവന് 2,400 രൂപ കേരളത്തിൽ സ്വർണവില...

എട്ടാം ക്ളാസിലെ പിൻബെഞ്ചിൽ ഉപേക്ഷിച്ച സ്വപ്നം 27-ാം വയസിൽ നേടിയെടുത്തപ്പോൾ…

എട്ടാം ക്ളാസിലെ പിൻബെഞ്ചിൽ ഉപേക്ഷിച്ച സ്വപ്നം 27-ാം വയസിൽ നേടിയെടുത്തപ്പോൾ… കൊല്ലം: പിന്നിലാവുന്നതല്ല,...

5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന്...

ദീപാവലിക്കായി വീട് വൃത്തിയാക്കി, സെറ്റ് ടോപ് ബോക്സിനുള്ളില്‍ നിന്ന് കുടുംബത്തിന് കിട്ടിയത് അപ്രതീക്ഷിത സമ്മാനം

ദീപാവലിക്കായി വീട് വൃത്തിയാക്കി, സെറ്റ് ടോപ് ബോക്സിനുള്ളില്‍ നിന്ന് കുടുംബത്തിന് കിട്ടിയത്...

തൊണ്ടി സാധനങ്ങളിൽ പ്രാഥമിക പരിശോധന നടത്താൻ ലബോറട്ടറി

തൊണ്ടി സാധനങ്ങളിൽ പ്രാഥമിക പരിശോധന നടത്താൻ ലബോറട്ടറി തിരുവനന്തപുരം: പൊലീസിനുള്ള 49 പുതിയ...

മൂന്നു പോലീസുകാരെ കൊലപ്പെടുത്തി

മൂന്നു പോലീസുകാരെ കൊലപ്പെടുത്തി മൂന്നാറിൽ ഒളിവിൽ കഴി‍ഞ്ഞ നക്സലൈറ്റ് നേതാവ് എൻഐഎയുടെ പിടിയിലായി....

Related Articles

Popular Categories

spot_imgspot_img