web analytics

കാരണവർ നിർത്താൻ പറയുന്നതു വരെ അടിക്കും;ചേരി തിരിഞ്ഞ് നടക്കുന്ന അടി കാണാൻ നാടും നാട്ടാരും കാത്തിരിക്കുന്നത് ഒരു വർഷം; കഠിന വ്രതം നോറ്റ് കൈക്കോളൻമാർ അടിക്കിറങ്ങും; വിഷു കഴിഞ്ഞാൽ മാവിലാക്കാവിൽ പിന്നെ അടിയുടെ ഇടിയുടെ പൊടിപൂരമാണ്

കണ്ണൂർ: വിഷു കഴിഞ്ഞാൽ മാവിലാക്കാവിൽ പിന്നെ അടിയുടെ ഇടിയുടെ പൊടിപൂരമാണ്. ചേരി തിരിഞ്ഞ് നടക്കുന്ന അടിയിൽ നാടും നാട്ടാരും ഒന്നിക്കും. അമ്പലപ്പറമ്പിൽ ഗാനമേളക്കിടയിൽ നടക്കുന്ന പതിവു കലാപരിപാടിയല്ല ഇത്. മാവിലാക്കാവിലെ അടിയുത്സവത്തിന് തലമുറകളോളം പഴക്കമുണ്ട്. വറുതിയുടെ കാലത്ത് ഒരു പിടി അവിലിനു വേണ്ടി സഹോദരങ്ങൾ തമ്മിൽ നടന്ന തിക്കലിൻ്റെയും അടിയുടെയും ഓർമ്മപുതുക്കലാണ് മാവിലാക്കാവ് അടി ഉത്സവം.

വീഡിയോ കാണാം:

https://www.facebook.com/share/v/A37PxprrVjKyJp1i/?mibextid=xfxF2i

കേരളത്തിൽ തന്നെ അപൂർവ്വമായാണ് ഒരു ക്ഷേത്രോത്സവ ആചാരത്തിൻ്റെ ഭാഗമായാണ് ചേരിതിരിഞ്ഞ് അടികൂടൽ നടക്കുന്നത്. മേടം രണ്ടിനും നാലിനും കച്ചേരിക്കാവിലെ ഇല്ലത്തിലും മാവിലായി നിലാഞ്ചി വയലിലും രണ്ട് റൗണ്ടുകളിലായി അടിയുത്സവം നടക്കുക. വിഷു കണി കണ്ടതിനു ശേഷം മോച്ചേരി ഇടത്തിൽ ദൈവത്താരീശ്വരൻ്റെ സാന്നിദ്ധ്യത്തിൽ അവിലിനും മലരിനുമായി പിടിവലിയും തിക്കലും നടക്കും. അടുത്ത ദിവസമാണ് കച്ചേരിക്കാവിൽ ആദ്യ റൗണ്ട് അടി പൊട്ടുന്നത്.
മൂത്ത കൂർവാടിലും ഇളയ കൂർവാടിലുമായി തിരി‍ഞ്ഞാണ് അടി നടക്കുന്നത്. രണ്ട് ചേരിക്കാർക്കുമായി ഓരോ കൈക്കോളൻമാരുണ്ടാകും. കഠിന വ്രതം നോറ്റാണ് കൈക്കോളൻമാർ അടിയുത്സവത്തിന് തയ്യാറെടുക്കുന്നത്. മാവിലായി വലിയവീട്ടിൽ കാരണവരുടെ സാന്നിധ്യത്തിൽ മാവിലായി കാവിലെ അവകാശി കുടുംബങ്ങളിലെ ചെറു വാല്യക്കാരാണ് കൈക്കോളൻമാരെ ചുമലിൽ ഏറ്റുന്നത്. എടുത്തുയർത്തപ്പെടുന്ന കൈക്കോളൻമാർ ചാഞ്ഞും ചെരിഞ്ഞും ചേരി തിരിഞ്ഞ് അടിക്കും. സന്ധ്യയോടെ തുടങ്ങുന്ന അടിയുത്സവം രാത്രിവരെ നീളും. ഇതിനു തുടർച്ചയായി നിലാഞ്ചിറയിൽ രണ്ടാം റൗണ്ട് അടി പൊട്ടിക്കും.

Read Also: ലാ നിനയും ഐഒ‍‍ഡിയും ഒരുമിച്ച് വരുന്നത് അപൂർവം; അങ്ങനെ ഉണ്ടായാൽ അത് അപകടം; കടന്നു പോയത് 100 വർഷത്തിനിടയിലെ ഏറ്റവും ചൂടുകൂടിയ വർഷം; കേരളത്തിൽ മേയ് മുതൽ മഴയ്ക്ക് അനുകൂല സാഹചര്യം

അടിയുത്സവത്തിനു പിന്നിലുള്ള ഐതിഹ്യവും ഇങ്ങനെയാണ്. കച്ചേരി ഇല്ലത്തെ തമ്പുരാൻ നൽകിയ അവിൽകൂടിനായി സഹോദരങ്ങൾ ദൈവത്താറിശ്വരൻ്റെ മുൻപിൽ തല്ലു കൂടിയതിൻ്റെ ഓർമ്മ പുതുക്കലാണ് ഇത്. മാവിലായി വലിയ വീട്ടിലെ കാരണവർ അടി നിർത്താൻ ആവശ്യപ്പെടുന്നതോടെയാണ് അടിയുത്സവം സമാപിക്കുക. ഇതോടെ കരിമരുന്ന് പ്രയോഗവും കണ്ട് ആർപ്പുവിളികളോടെ മാവിലായി ദേശവാസികൾ നിലാഞ്ചിറ വയലിൽ നിന്നും പിരിയും.

Read Also: അവധിക്കാലം അടിപൊളിയാക്കാൻ വാട്ടർ മെട്രോ; ഹൈകോർട്ട് – ഫോർട്ട്‌ കൊച്ചി 40 രൂപ; വാട്ടർ മെട്രോ സർവീസ് ഇന്ന് ആരംഭിക്കും 

spot_imgspot_img
spot_imgspot_img

Latest news

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശം

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ...

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ പത്തനംതിട്ട: ശബരിമല...

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

Other news

Related Articles

Popular Categories

spot_imgspot_img